Home

പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ എക്കാലത്തെയും മികച്ച കായികതാരം ഒളിമ്പ്യന്‍ പി ടി ഉഷ രാജ്യസഭയി ലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ എക്കാലത്തെയും മികച്ച കായികതാരം ഒളിമ്പ്യന്‍ പി ടി ഉഷ രാജ്യസഭയിലേക്ക്. സംഗീത സംവിധായകന്‍ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. മലയാളി കായിക പ്രതിഭ പി ടി ഉഷയേയും തമിഴ്സംഗീത സംവിധായകന്‍ ഇളയരാജയേയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

സ്‌പോര്‍ട്‌സില്‍ വളര്‍ന്നുവരുന്ന അത്‌ലറ്റുകള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും ഒരുപോലെ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി വ്യ ക്തമാക്കി.

ഇളയരാജയുടെ സര്‍ഗാത്മക പ്രതിഭ തലമുറകളിലുടനീളം ആളുകളെ ആകര്‍ ഷി ച്ചതായി മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കൃതികള്‍ പല വികാരങ്ങളെയും മനോഹരമായി പ്രതിഫലിപ്പിക്കുന്നുവെന്നും എളിയ പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ ന്നുവന്ന അദ്ദേഹം വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പയ്യോളി എക്‌സ്പ്രസ് ; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരി

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി ഉഷയെ കണക്കാക്കു ന്നത്. 1984ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി. 2000ല്‍ അന്താരാഷ്മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. വളര്‍ന്നു വരുന്ന കായിക പ്രതിഭ കളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് നടത്തുന്നു. 1985ലും 1986 ലും ലോക അത്ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷ യ്ക്കു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല. കോഴി ക്കോട് പയ്യോളിയാണ് സ്വദേശം. പയ്യോളി എക്‌സ്പ്രസ് എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടു ന്നത്.

തെന്നിന്ത്യയിലെ സംഗീതസംവിധായകനും, ഗായകനും, ഗാനരചയിതാവുമാ ണ് ഇളയരാജ. മുപ്പതുവര്‍ ഷത്തെ സംഗീത ജീവിതത്തിനിടയില്‍ വിവിധ ഇന്ത്യ ന്‍ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങള്‍ക്ക് സം ഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ള ഇദ്ദേഹം  800 ചലച്ചിത്രങ്ങള്‍ക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയാണ്. സിംഫണി പോലുള്ള സര്‍ഗാത്മക സംഗീതപരീ ക്ഷണങ്ങള്‍ക്ക് 2012ല്‍ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചു. അദ്ദേഹം ഒരുക്കിയ പശ്ചാത്തലസംഗീതം ധാരാളം സിനിമകളുടെ വിജയത്തിന് സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.