മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറ ഞ്ഞ തായി സ്വപ്ന സുരേഷ്. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അ തുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വപ്ന
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സു രേഷ്. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എ ഫ്സിആര്‍എ റദ്ദായതെന്നും ഷാജ് പറ ഞ്ഞതായി സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.
ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്നയാളല്ല ഷാജെന്ന് സ്വപ്ന പറഞ്ഞു. പല കമ്പനികളുടെയും ഡ യറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എ ഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് സ്വപ്ന പുറത്തുവിട്ടത്. പാലക്കാട്ടെ ഫല്‍റ്റിലാണ് സ്വ്പന വാര്‍ത്താ സമ്മേളനം നടത്തിയത്.
ഷാജിനെ വളരെ നേരത്തേ അറിയാമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രി ന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയില്‍ ര ഹസ്യമൊഴി നല്‍കിയ ശേഷം ഷാജ് കൊച്ചിയില്‍ വച്ച് നേരിട്ടുകണ്ടു. രഹസ്യമൊഴി നല്‍കിയ ശേ ഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു. അതനുസരിച്ചാണ് കണ്ടത്.
ഷാജും ഇബ്രാഹിമുമായാണ് കാണാനെത്തിയത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. സരിത്തിനെ പിറ്റേന്ന് വിജിലന്‍സുകാര്‍ പിടിച്ചുകൊണ്ടുപോയി. ഒന്നരമ ണിക്കൂറിനകം ഷാജ് പറ ഞ്ഞതു പോലെ സരിത്തിനെ വിട്ടയച്ചു. ഷാജ് പറഞ്ഞതുപോലെ നടന്നതുകൊണ്ടാണ് സരിത്തിനെ കാണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചത്. ഷാജ് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ നടന്നത്. അപ്പോള്‍ പിന്നെ സ്വാധീനമില്ലാത്തയാളാണോ ഷാജ് എന്ന് സ്വ്പന ചോദിച്ചു.
കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേ ഹത്തിന് സഹിക്കാന്‍ കഴിയില്ല എന്നാണ് ഷാജ് പറഞ്ഞത്. അശ്ലീല വിഡി യോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അങ്ങനെയുണ്ടെങ്കില്‍ അത് പുറത്തുവിടണം. മാനസിക പീഡനം പരിധി വിട്ട പ്പോഴാണ് തെളിവ് പുറത്തുവിടുന്നത്. മൊഴിയില്‍ ഉറച്ചുനിന്നാല്‍ ജയിലിലടയ്ക്കുമെന്നും പറഞ്ഞു’- സ്വപ്ന പറഞ്ഞു.
ഷാജിന്റെ ഭീഷണി മാനസികമായി തളര്‍ത്തി. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറ ഞ്ഞപ്പോള്‍ ആകെ ഭയന്നു.അതിനാലാണ് പിന്നീടുള്ള സംഭാഷണം റെ ക്കോര്‍ഡ് ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും തള്ളിപ്പറഞ്ഞു- സ്വപ്ന പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.