സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാ ണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ യും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതിക്കൂട്ടി ലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ ഇ പ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടക്കു ന്ന സംഘടിത ആക്രമണമെന്ന് കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയെയും കുടുംബത്തെയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. സര്‍ക്കാറിനെ പ്രതി ക്കൂട്ടിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങളെ അണി നിരത്തി ചെറുക്കുമെ ന്നും വസ്തുതകള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കോടി യേരി പറഞ്ഞു. കള്ളക്കഥകള്‍ക്കു മുമ്പില്‍ സിപിഎം മുട്ടുമടക്കില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി യറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേ ഹം. ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നതോടെ തന്നെ മുഖ്യമന്ത്രി അന്വേഷണം ആ വശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിച്ചു. എന്നാല്‍, ബിജെപി ബന്ധമുള്ളവരിലേക്കാണ് അന്വേഷണം എത്തിയത്. സ്വര്‍ണം ആരയച്ചു എന്ന് കണ്ടെത്തിയില്ല. കൈ പ്പറ്റിയത് ആരെന്നും ക ണ്ടെത്തിയില്ല. അന്വേഷണം പിന്നീട് നിലച്ചു. അയച്ച ആളും സ്വീകരിച്ച ആളും പ്രതിയാണോ എന്ന താണ് ചോദ്യം.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ രഹസ്യ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ആദ്യം നല്‍കി യ മൊഴിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് രണ്ടാമത്തെ മൊഴി. ആദ്യം സ്വര്‍ണക്കടത്ത് കേസില്‍ ശിവ ശങ്കറിന് പങ്കില്ല എന്നും പിന്നീട് ഉണ്ടെന്നും പറഞ്ഞു. സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറി യില്ല എന്നും പറഞ്ഞു. ഇപ്പോള്‍ മാറ്റി പറയുകയാണ്. ബിരിയാണിയും ചെമ്പും വന്നത് മാത്രമാണ് പു തിയ വിഷയമെന്നും കോടിയേരി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.