Kuwait

പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ല ; കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി

കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറ ത്തുവിട്ടത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി. ഡിസംബര്‍ എട്ടു മു തല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്പര്‍ക്ക വിഭാഗം പുറത്തു വി ട്ടത്. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യ ത്തേക്ക് തിരിച്ചയച്ചത്. താമസ നിയമലംഘകര്‍ ആണ് ഇവയില്‍ ഏറെയും.

അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും,ലൈസന്‍സില്ലാതെ വാഹനമോ ടി ച്ച വരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ നവാഫ് എന്നിവരുടെ നിര്‍ദേ ശ പ്രകാരം സെപ്റ്റംബര്‍ മുതല്‍ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ഓരോ മാസവും രണ്ടായിരത്തിലേറെ ആളുകളെയാണ് നാടുകടത്തുന്നത്. താമസ നിയമലംഘകരെ പിടി കൂടാന്‍ സെപ്റ്റംബറില്‍ ആരംഭിച്ച പരിശോധന കാമ്പയിന്‍ പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ സ്ഥലമി ല്ലാത്തതിനാല്‍ താത്കാലികമായി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ നാട് കടത്തല്‍ കേന്ദ്രത്തില്‍ ആളൊഴി ഞ്ഞു തുടങ്ങിയതോടെ ഒറ്റപ്പെട്ട രീതിയില്‍ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 472 പേരെയാണ് പരിശോധനയിലൂടെ പിടികൂടിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.