പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. രാവിലെ 10.30 ന്ശേഷം ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു
തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പി.ജി ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപി ച്ച് കൊണ്ട് കൂടുതല്‍ സംഘടനകള്‍ രംഗ ത്തെത്തിയ സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. രാവിലെ 10.30 ന്ശേഷം ചര്‍ച്ചയ്ക്ക് സന്ന ദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് സമരക്കാരെ അറിയിച്ചു. സമരം പതിനാലാം ദിവസത്തിലേക്ക് കടക്കു മ്പോഴാണ് സര്‍ക്കാര്‍ സമയവായ ശ്രമം നടത്തുന്നത്. എമര്‍ജന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ചുള്ള സമരം അ ഞ്ചാംദിവസത്തിലേക്ക് കടന്നു.
ഹൗസ് സര്ജന്മാരും ഇന്നലെ പണിമുടക്കിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്കിയ ഉറപ്പിനെ തുടര്‍ന്ന് ഹൗസ് സര്ജന്മാര് തുടര്‍ സമരം വേണ്ടെന്ന് വച്ചിട്ടുണ്ട്.പി.ജി ഡോക്ടര്‍മാരെ പിന്തുണച്ച് ഹൗസ് സര്ജന്മാരും സമരത്തിന് ഇറങ്ങിയതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയി ലായി. ഇതേ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ ഹൗസ് സര്ജന്മാരുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സര്ജന്മാാര്ക്ക് സെക്രട്ടറി ഉറപ്പ് നല്കി. പ്രശ്ന ങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരത്തിലേക്ക് കടക്കുമെന്നും ഇവര്‍ അറിയിച്ചു.
സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ കഷ്ടത്തിലായി. പിജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഹൗസ് സര് ജന്മാര് കൂടി പണിമുടക്കിയതോ ടെ യാണ് മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം തകിടം മറിഞ്ഞത്. അടിയന്തര ശസ്ത്ര ക്രിയകളും സ്കാനിങുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടു.
അതിനിടെ പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഐഎംഎ രംഗത്തെത്തി. ഉടന്‍ പരി ഹാരമുണ്ടായില്ലെങ്കില് ഐഎംഎ നോക്കിയിരിക്കില്ലെന്ന് ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. ആവശ്യമെങ്കില്‍ സമരത്തിനിറങ്ങാനും മടിക്കില്ലെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ വി ഷയം ഗൗരവമായി പരിഗണിക്കു ന്നി ല്ലെന്നും ഐഎംഎ കുറ്റപ്പെടുത്തി.
നോണ്‍ അക്കാദമിക്ക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ നിയമനം, സ്റ്റൈപ്പന്‍ഡ് നാല് ശതമാനം വര്‍ധിപ്പിക്കുക, നീറ്റ് പി.ജി പ്രവേശനം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാരുടെ സമരം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.