പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎംഎ. തീരുമാനം വൈകിയാല്‍ സമരത്തിനിറങ്ങുമെന്ന് ഐഎംഎ
തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐ എംഎ.തീരുമാനം വൈകിയാല്‍ ഐഎംഎയും സമരത്തിനിറങ്ങും. സമരത്തോട് സര്‍ക്കാരുകള്‍ക്ക് നി സംഗതയെന്ന് ദേശീയ പ്രസിഡന്റ് ഡോ.ജെഎ ജയലാല്‍ പറഞ്ഞു.
അതേസമയം, പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ദുരിതത്തിലായി. ശസ്ത്ര ക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാ ന്‍ ബദല്‍ സംവിധാനംം ആരോഗ്യവകുപ്പ് ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫ ലംകണ്ടില്ല.
സമരം നടത്തുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും ചര്‍ച്ച. പിജി വിദ്യാര്‍ഥികള്‍ക്കു പുറമേ ഹൗസ് സര്‍ജന്‍മാരും സൂചനാ സമരം പ്രഖ്യാപിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെ ട്ടിരുന്നു. ഇതോടെയാണ് പിജി വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.
ഒന്നാം വര്‍ഷ പിജി പ്രവേശം നേരത്തേയാക്കണമെന്നും ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നടക്കാത്തതിനാല്‍ അധിക സമയം വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്റ്റൈപ്പന്റ് തുക വര്‍ധിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.