Home

പിജി ഡോക്ടര്‍മാരുടെ സമരം, പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ ; നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും

പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍ മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഒ.പി,ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരും സര്‍ജന്‍ മാരും അടക്കമുള്ള സംഘടനകള്‍. പി. ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കും. ഒ.പി,ഐ.പി,മുന്‍കൂട്ടി നി ശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും.

അത്യാഹിതം, കോവിഡ് ഡ്യൂട്ടി ഒഴികെ എല്ലാ സര്‍വീസുകളും ബഹിഷ്‌ക്കരിച്ചകൊണ്ട് മൊഡിക്കല്‍ കോ ളേജിലെ ഹൗസ് സര്‍ജന്‍മാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും.പി.ജി ഡോക്ടര്‍മാരുടെ സമരം മൂലം ജോലി ഭാരം വര്‍ധിച്ചെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8 മുത ല്‍ ചൊവ്വ രാവിലെ 8 മണി വരെയാണ് പണിമുടക്ക്.ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരി കരിച്ചുകൊ ണ്ട് കെജിഎംസിടിഎയും നാളെ സമരം നടത്തും.ശമ്പള വര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹ രിക്കാ നായി സെക്രട്ടറയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ നടത്തി വരുന്ന നില്‍പ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.

ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയി ച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമര ത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റി യിരിക്കുകയാണ്. എന്നാല്‍ സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.