മനാമ: രാജ്യത്തെ പാർക്കിങ് പ്രശ്നം അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിഹാരമുണ്ടാക്കാൻ ശ്രമം. പാർക്കിങ് പ്രശ്നത്തിന് പരിഹാരമായി തിരക്കേറിയ പ്രദേശങ്ങളിലെ ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാർ പാർക്കുകളായി മാറ്റാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലംഗമായ എം.പി ബസ്മ മുബാറക്ക് അവതരിപ്പിച്ച പദ്ധതി ജനപ്രതിനിധി കൗൺസിൽ ഏകകണ്ഠമായി പാസാക്കി. കാറുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരും വർഷങ്ങളിൽ അതു വീണ്ടും ഉയരും.
ഇപ്പോൾ തന്നെ പാർക്കിങ് പ്രശ്നം അതിരൂക്ഷമാണ്. പാർക്കിങ് സ്ഥലത്തെചൊല്ലി അയൽക്കാർ തമ്മിൽ വാഗ്വാദമുണ്ടാകുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് എം.പി നിർദേശം മുന്നോട്ടുവെച്ചത്. നിലവിലുള്ള പാർക്കിങ് ഇടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക, ഒറ്റനില പാർക്കിങ് ഇടങ്ങൾ ബഹുനിലയാക്കി മാറ്റുക എന്നീ നിർദേശങ്ങളും എം.പി മുന്നോട്ടുവെച്ചിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്ന പ്ലോട്ടുകൾ, കാർ പാർക്കുകളായി മാറ്റാനുള്ള നിർദേശത്തെ എല്ലാവരും സ്വീകരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുമ്പോൾ ഓരോ പ്രദേശത്തെയും താമസക്കാർക്ക് മുൻഗണന ലഭിക്കും. എം.പിമാരായ അബ്ദുൽഹക്കീം അൽഷാനോ, അലി സഖർ, ജമീൽ മുല്ല ഹസൻ, അഹമ്മദ് അൽസലൂം എന്നിവരും ബസ്മ മുബാറക്കിന്റെ നിർദേശം ഉടനടി നടപ്പാക്കണമെന്ന അഭിപ്രായക്കാരാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.