Breaking News

പാസ്‌പോർട്ട് നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി വിദേശകാര്യ മന്ത്രാലയം; അറിയാം വിശദമായി

ദുബായ് /ന്യൂഡൽഹി : പാസ്‌പോർട്ട് നൽകുന്നതിനായി ജനനത്തീയതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഭേദഗതികൾ വരുത്തി. പുതിയ പാസ്‌പോർട്ട് (ഭേദഗതി) നിയമങ്ങൾ 2025 പ്രകാരം, 2023 ഒക്ടോബർ 1നോ അതിനുശേഷമോ ജനിച്ചവർക്ക് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പുതിയ മാറ്റങ്ങൾ ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു.ജനനത്തീയതി തെളിയിക്കുന്നതിനുള്ള ഏക സാധുവായ തെളിവായിരിക്കും ഈ രേഖ. ജനന-മരണ റജിസ്ട്രാറോ മുനിസിപ്പൽ കോർപറേഷനോ 1969-ലെ ജനന-മരണ റജിസ്ട്രേഷൻ ആക്ട് (1969-ലെ 18) പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിയോ ആണ് ഇത് നൽകേണ്ടത് എന്ന് ഗസറ്റിൽ പറയുന്നു.
അതേസമയം 2023 ഒക്ടോബർ 1ന് മുൻപ് ജനിച്ച വ്യക്തികൾക്ക് ജനനത്തീയതി തെളിയിക്കുന്നതിനായി ഇനിപ്പറയുന്ന രേഖകളിൽ ഒന്ന് സമർപ്പിക്കാം:
∙ ജനന-മരണ രജിസ്ട്രാറോ മുനിസിപ്പൽ കോർപറേഷനോ 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ട് (1969-ലെ 18) പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള മറ്റേതെങ്കിലും അതോറിറ്റിയോ നൽകുന്ന ജനന സർട്ടിഫിക്കറ്റ്.
∙ അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തുന്ന അംഗീകൃത സ്കൂൾ നൽകുന്ന ട്രാൻസ്ഫർ/സ്കൂൾ വിടവാങ്ങൽ/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്.
∙ ആദായനികുതി വകുപ്പ് നൽകുന്ന അപേക്ഷകന്റെ സ്ഥിരം അക്കൗണ്ട് നമ്പർ കാർഡ് (പാൻ). അതിൽ അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തിയിരിക്കണം.
∙അപേക്ഷകന്റെ (സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ മാത്രം) സർവീസ് റെക്കോർഡിന്റെയോ പേ പെൻഷൻ ഓർഡറിന്റെയോ (വിരമിച്ച സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ) പകർപ്പ്. ഈ രേഖ അപേക്ഷകന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ഭരണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. കൂടാതെ അപേക്ഷന്റെ ജനനത്തീയതിയും ഉണ്ടായിരിക്കണം.
∙ സംസ്ഥാന സർക്കാരിന്റെ ഗതാഗത വകുപ്പ് നൽകുന്ന ഡ്രൈവിങ് ലൈസൻസും അതിൽ അപേക്ഷകന്റെ ജനനത്തീയതിയും ഉണ്ടായിരിക്കണം.
∙ അപേക്ഷകന്റെ ജനനത്തീയതി ഉൾക്കൊള്ളുന്ന ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ്.
∙ ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷനുകളോ ഇൻഷുറൻസ് പോളിസി ഉടമയുടെ ജനനത്തീയതി ഉൾക്കൊള്ളുന്ന പൊതു കമ്പനികളോ നൽകുന്ന പോളിസി ബോണ്ട്.
∙മുൻപ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള തെളിവായി ജനന സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിരുന്ന കട്ട്-ഓഫ് തീയതി 1989 ജനുവരി 26 ആയിരുന്നു. 2016ൽ ഇത്  നീക്കം ചെയ്തു. പുതിയ പാസ്‌പോർട്ട് നൽകുന്നതിന് എല്ലാ അപേക്ഷകർക്കും ജനനത്തീയതി തെളിയിക്കുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാൻ ഇത് അനുവദിച്ചു. പ്രവാസികൾക്ക് ഇന്ത്യയിൽ കൂടാതെ, അവർ താമസിക്കുന്ന രാജ്യത്തെ ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവിടങ്ങളിൽ നിന്ന് പാസ്പോർട്ട് പുതുക്കാവുന്നതാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.