Breaking News

പാഴ്സലില്‍ സമയം രേഖപ്പെടുത്തണം, പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്; ഭക്ഷ്യസുരക്ഷക്ക് കര്‍ശന നടപടിയുമായി സര്‍ക്കാര്‍

ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങളിലെ പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ ന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ പാഴ്സലിന് മുകളില്‍ സ മയം രേഖപ്പെടുത്തണം. പാഴ്സല്‍ നല്‍കുന്ന സമയമാണ് രേഖപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം ഭക്ഷണം കഴിക്കുന്നതി നാണിത്.ഭക്ഷ്യവിഷബാധ കേ സുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങളിലെ പാചകക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാ ണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നി രോധിച്ചതായി മന്ത്രി അറിയിച്ചു. ഭക്ഷണ പാഴ്സലിന് മുകളില്‍ സമയം രേഖപ്പെടുത്തണം. പാഴ്സല്‍ ന ല്‍കുന്ന സമയമാണ് രേഖപ്പെടുത്തേണ്ടത്. നിശ്ചിത സമയത്തിനകം ഭക്ഷണം കഴിക്കുന്നതിനാണിത്. ഭ ക്ഷ്യവിഷബാധ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

എല്ലാ സ്ഥാപനങ്ങളിലും ഫുട്സേഫ്റ്റി സൂപ്പര്‍വൈസര്‍ വേണം. ഹോട്ടലുകളില്‍ കുടിവെള്ളം കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഹൈജീന്‍ റേറ്റിങ് ആപ്പ് തയ്യാറായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പ്ലേസ്റ്റോറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെ യ്ത് ഉപയോഗിക്കാനാകും.

ഉദ്യോഗസ്ഥരുടെ പരിശോധനാ നടപടികള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് രേഖപ്പെടുത്തേണ്ടത്. സാധാര ണ നിലക്ക് നോട്ടീസ് നല്‍കാന്‍ പാടില്ല. കണക്ടിവിറ്റി സൗകര്യം ഇ ല്ലാത്തയിടങ്ങളില്‍ പരിശോധന കഴി ഞ്ഞ് നിശ്ചിത സമയത്തിനകം ഓണ്‍ലൈനില്‍ രേഖപ്പെടുത്തണം. തുടര്‍ നടപടികള്‍ സംസ്ഥാനതല ത്തില്‍ പരിശോധിക്കാനാണിത്.

ഭക്ഷണ പരിശോധനകള്‍ക്ക് സംസ്ഥാനതല പ്രത്യേക കര്‍മ സേന രൂപവത്കരിക്കും. രഹസ്യരീതിയിലാ ണ് ഈ സേന പ്രവര്‍ത്തിക്കുക. കാസര്‍കോട് മുതല്‍ തിരുവ നന്തപുരം എവിടെ വേണമെങ്കിലും ഇവര്‍ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.