സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്,ലെസ്സി എന്നീ ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും.
പാലക്കാട്: സംസ്ഥാനത്ത് പാല്‍ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെ സ്സി ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം വില വര്‍ധന ഉണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറി യിച്ചു. നാളെ തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരും. അരി,പയര്‍,പാലുല്‍പ്പന്നങ്ങള്‍ക്ക് നാളെ മുതല്‍ 5 ശതമാനം ജിഎസ്ടി പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മില്‍മയുടെ തീരു മാനം.
പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാ ബ ല്യത്തിലാകും. ഭക്ഷ്യവസ്തുക്കള്‍ക്കാണ് ജിഎസ്ടി ബാധകം. പാലൊഴികെയുള്ള തൈര്, മോര്, ലെസ്സി , പ നീര്‍ തുടങ്ങിയ ക്ഷീരോത്പന്നങ്ങള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി വരും. അരിക്ക് രണ്ട് മുതല്‍ മൂന്ന് രൂപ വരെ ഉയരാം. കഴി ഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാ നമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കു കളും നിലവില്‍ വരും.
അതേസമയം അരി ഉള്‍പ്പെടെയുള്ള ധാന്യ വര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടുത്തിയതില്‍ വ്യക്തതേടി സംസ്ഥാനം. ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇട യില്‍ ആശയക്കുഴപ്പം നിലനില്‍ക്കു ന്നെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഇത് സംബന്ധിച്ച് സെന്റര്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് വാര്‍ത്താക്കുറിപ്പിറക്കുമെന്നാണ് മറുപടി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.