Kerala

പാലാരൂപതാ പ്രവാസി സംഗമം ജൂലൈ 22ന്

പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമാ യി പോയിരിക്കുന്നവരും, കുടിയേറിയവരും മറ്റു പ്രവാസികളും തങ്ങളുടെ പൈതൃകം പേറുന്ന ജന്മഭൂമിയില്‍ ഒരുമിച്ചു ചേരും

പാലാ: പാലാ രൂപതാ പ്രവാസി അപ്പോസ്റ്റോലെറ്റിന്റെ രണ്ടാം വാര്‍ഷികവും ആഗോള പ്രവാസി സംഗമവും ജൂലൈ 22ന് ശനിയാഴ്ച്ച പാലാ ചൂണ്ടച്ചേരി സെന്റ്.ജോസഫ് കോ ളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടക്കും. പാലാ രൂപതയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയി രിക്കുന്നവരും കുടിയേറിയവരും മറ്റു പ്രവാസികളും തങ്ങളുടെ പൈതൃക ജന്മഭൂമി യില്‍ ഒത്തുചേരും.

ലോകത്തിന്റെ പലഭാഗങ്ങളിലെ പാലാ രൂപതാംഗങ്ങളെ രൂപതയോടു ചേര്‍ത്ത് നിര്‍ ത്തുക, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെ ആരംഭിച്ച പാലാ രൂപതാ പ്രവാസി അപ്പൊസ്‌തോലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇ പ്പോള്‍ 55 ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കഴിഞ്ഞു. സഭാംഗങ്ങളുടെ ആത്മീയവും ഭൗ തിക വും ബൗദ്ധികവുമായ ഉന്നമനമാണ് ലക്ഷ്യം.

പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രത്യേക പരിഗണനയും ശ്രദ്ധയും പ്രവാസി അ പ്പൊസ്‌തോലേറ്റിനെ രൂപതയുടെ ഒരു പ്രധാന ഭാഗമാക്കി മാറ്റിയിട്ടുണ്ട്. രൂപതയുടെ മറ്റു സ്ഥാപനങ്ങളി ലും പ്രവര്‍ത്തനങ്ങളിലും പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാ ണ്. പ്രവാസി അപ്പൊസ്‌തോലേറ്റിന്റെ ചുമതലയുള്ള വികാരി ജനറാള്‍ വെരി.റവ.ഫാ.ജോസഫ് തടത്തില്‍ അച്ചന്റെ പ്രത്യേകമായ കരുതലും പരിഗണനയും ഇതിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു കാരണമായിട്ടു ണ്ട്.

കൊയ്‌നോനിയ 2023 എന്ന് ഗ്ലോബല്‍ മീറ്റിംഗില്‍ പ്ര വാസികള്‍ക്കും പ്രവാസ ജീവിതം അവസാനിച്ചു മട ങ്ങിയെത്തിയവര്‍ക്കു മുള്ള രൂപതയുടെ വിവിധ പ ദ്ധതികള്‍ പ്രഖ്യാപിക്കും. പ്രവാസി അപ്പൊസ്‌തോ ലേറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും, അശരണരായ രോഗികള്‍ക്കും വാര്‍ദ്ധ്യക്യമായര്‍വ ര്‍ക്ക് വീല്‍ചെയര്‍ വിതരണവും തദവസരത്തില്‍ ന ടത്തും. കലാ പരിപാടികള്‍ സമ്മേളനത്തിന് മാറ്റുകൂട്ടും. പ്രവാസി സംഗ മത്തിന് മുന്നോടിയായി വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനായി നടത്തി വിജയികള്‍ക്ക് പ്രവാസി സംഗമ ത്തില്‍ സമ്മാനങ്ങള്‍ നല്‍കും. പ്ര വാസ ജീവിതത്തില്‍ സഭയുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ചുവരുന്ന രൂ പതാഗങ്ങളെ ആദരിക്കും. പത്ത്, പന്ത്രണ്ട് ക്‌ളാസുകളില്‍ ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്ക ള്‍ക്ക് പ്രത്യേക അംഗീകാരവും സ മ്മാനങ്ങളും നല്‍കും.

ജൂലൈ 22ന് ഗള്‍ഫില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ആയിരത്തോളം അംഗങ്ങള്‍ പ്രവാസി സം ഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം ഭാഗിയായി നടക്കുന്നതായും പ്രവാസി അപ്പോസ്റ്റോലെറ്റിന്റെ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.ഡ യറക്ടര്‍മാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഷാജി മോന്‍ മങ്കുഴിക്കരി, മിഡിലീസ്‌റ് കോര്‍ഡിനേറ്ററും കൊയ്‌നോനിയ 23 ന്റെ ജനറല്‍ കണ്‍വീനറു മായ ജൂട്ടാ സ് പോള്‍ എന്നിവര്‍ അറിയിച്ചു.

കൊയ്‌നോനിയ 23 പ്രവാസി ഗ്ലോബല്‍ സംഗമത്തിനായി ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികളെയും കോളേജിലേക്ക് സ്‌നേഹ ത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കോളേജ് ചെയര്‍മാന്‍ ഫാ.ജോസഫ് മലേപ്പറമ്പിലും അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.