വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് എലിവാലിലാണ് സംഭവം. തോട്ടം തൊഴിലാളിയായ മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാസു(47) വാണ് മരിച്ചത്
പാലക്കാട്:വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പാലക്കാട് എലിവാലിലാണ് സം ഭവം. തോട്ടം തൊഴിലാളിയായ മലമ്പുഴ കൊല്ലംകുന്ന് സ്വദേശി വാ സു(47)വാണ് മരിച്ചത്.
ഇയാള്‍ ജോലി ചെയ്യുന്ന തോട്ടത്തിലെ വേലിയില്‍ നിന്നുതന്നെയാണ് ഷോക്കേറ്റത്. രാത്രി വീട്ടില്‍ നിന്ന് തോട്ടത്തില്‍ വന്ന് കാവല്‍ കിടക്കാറുണ്ടായിരുന്നു. പതിവ് പോലെ വന്ന സമയത്താണ് ഷോക്കേറ്റത്. തോ ട്ടത്തിന്റെ കവാടത്തില്‍ വച്ച് ഇയാളുടെ ശരീരത്തില്‍ വൈദ്യുതി കമ്പി ചുറ്റിപ്പിണഞ്ഞു. ഇത് മാറ്റുന്നതിനി ടെ ഷോക്കേറ്റിരിക്കാം എന്നാ ണ് പൊലീസും വനപാലകരും സംശയിക്കുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥ രടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
വന്യ മൃഗങ്ങളുടെ ആക്രമണം ഏറെയുള്ള പ്രദേശമാണ്. അതുകൊണ്ടു തന്നെ തോട്ടങ്ങള്‍ക്ക് വൈദ്യുതി വേലിയടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച വേലിയി ല്‍ നിന്ന് അബദ്ധത്തില്‍ ഷോക്കേറ്റിരി ക്കാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് മലമ്പുഴ പൊലീസ് വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.