Kerala

പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 ഉദ്‌ഘാടനം ചെയ്തു.

 

തൃപ്പൂണിത്തറ :പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 ഉദ്‌ഘാടനം ചെയ്തു.
മെഡിക്കൽ, ടെക്നിക്കൽ, സർവീസ് ഡിവിഷനുകൾ പ്രവർത്തനമാരംഭിച്ചു”. തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് വിഷൻ 2030 പദ്ധതി പ്രകാരം ഞാറാഴ്ച രാവിലെ 9 മണിക്ക് പറക്കടത്തു കോയിക്കൽ ട്രസ്റ്റ്‌ സപ്പോർട്ട് ട്രസ്റ്റിന്റെ ചെയർപേഴ്സൺ ശ്രീമതി പി. കെ. ഉഷാദേവി, ശ്രീനിലയം, പാറക്കടത്തു കോയിക്കൽ ട്രസ്റ്റിൽ വച്ച് ഉദ്‌ഘാടനം നിർവഹിച്ചു.

വിഷൻ 2030 യെ ക്കുറിച്ച് ട്രസ്റ്റ് സെറ്റ്‌ലർ പി. കെ. സജിത്ത് കുമാർ പ്രബന്ധം അവതരിപ്പിച്ചു. അടുത്ത 10 വർഷക്കാലത്തെ വൈദ്യ, സാങ്കേതിക, നൈപുണ്യ, സേവന മേഖലകളിലെ ട്രസ്റ്റിൻറ്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ വിവിധ ഡിവിഷനുകളും സ്‌പോർട് സെന്ററിന്റെ കീഴിൽ പ്രത്യേകം വിഭാവനം ചെയ്തിട്ടുണ്ട്.

ടെക്നിക്കൽ ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് പ്രസിഡണ്ട് ശ്രീമതി പി. കെ. ജയശ്രീ പരമേശ്വരനും, സർവീസ് ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് സെക്രട്ടറി ശ്രീ പി. കെ. ജയകുമാറും, മെഡിക്കൽ ഡിവിഷൻ ഉദ്‌ഘാടനം ട്രസ്റ്റ് ട്രഷറർ ശ്രീമതി പി. കെ ശ്രീദേവിയും നിർവഹിച്ചു.

ടെക്നിക്കൽ ഡിവിഷൻറ്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും ട്രസ്റ്റ് ചെയർമാൻ പി. കെ ശ്രീകുമാറും, സർവീസ് ഡിവിഷൻന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും ട്രസ്റ്റ് ജോയിൻറ് സെക്രട്ടറി പി. കെ സഞ്ജയ് വർമ്മയും, മെഡിക്കൽ ഡിവിഷന്റെ പ്രവർത്തന സാധുതകളെക്കുറിച്ചും, അടുത്ത 10 വർഷക്കാലത്തെ പദ്ധതികളെക്കുറിച്ചും വിശദമായ രൂപ രേഖ ട്രസ്റ്റ് കമ്മിറ്റി അംഗം ഡോക്ടർ . കിഷോർ കുമാർ, ഡോക്ടർ ശാരിക വർമ്മ എന്നിവർ അവതരിപ്പിക്കുകയും ചെയ്തു.

അഡ്വ. കെ. ജയവർമ്മ (Director, NAFCUB, New Delhi), ശ്രീ. ഗിരീഷ് വർമ്മ (മുൻ കൊച്ചി ക്ഷത്രിയ സമാജം പ്രസിഡണ്ട് ), ശ്രീ. ആർ. ആർ. വർമ്മ (സെക്രട്ടറി, കൊച്ചി ക്ഷത്രിയ സമാജം), ശ്രീ മാർത്താണ്ഡ വർമ്മ (ട്രഷറർ, തിരുമടക്കു ക്ഷേത്രം സമിതി) ശ്രീ രാജ് മോഹൻ വർമ്മ (പ്രസിഡണ്ട്, ശ്രീ പൂർണത്രയീശ സംഗീത സഭ), ശ്രീ K വിജയകുമാർ (സെക്രട്ടറി തിരുമടക്കു ക്ഷേത്രം സമിതി), ശ്രീമതി ശകുന്തള ജയകുമാർ (ട്രസ്റ്റ് കമ്മിറ്റി മെമ്പർ) എന്നിവർ ആശംസകൾ നേരുകയും ചെയ്തു.

ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പ്രകാരവും ഓൺലൈൻ മുഖേനയും നടന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.