Home

പാര്‍ട്ടി നിലകൊള്ളുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി ; സജി ചെറിയാന്‍ രാജിവെച്ചത് സന്ദര്‍ഭോചിതം : സിപിഎം

സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ചത് ഉചിതവും സന്ദര്‍ഭോചിതാുമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം : സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ചത് ഉചിതവും സന്ദര്‍ഭോചിതാുമായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരു ത്തിയതായി സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണന്‍. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് കോടി യേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാടുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരം, ജനാധിപത്യം മതനിരപേക്ഷത എന്നിവ ഭരണഘട നയുടെ അടിസ്ഥാന ശിലകളാണ്. ഈ രാജ്യം ജനാധിപത്യ രാജ്യമായി നിലനിലക്കുന്നത് ഭരണഘടന ഉള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഭരണഘട തത്വങ്ങള്‍ അനുസരിച്ചുകൊണ്ടാണ് സിപി എം പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കാം എന്ന് പാര്‍ട്ടി ഭരണഘടനയില്‍ത്തന്നെ വ്യക്തമാക്കി യിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറി യാന്‍ പെട്ടെന്ന് തന്നെ രാജിവയ്ക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ ത്തിപ്പിടിച്ചിട്ടുള്ളത്. മാത്രമ ല്ല, ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. ഈ സംഭവം ദൂര വ്യാപകമായി ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും രാജിവച്ചതോടെ അതെല്ലാം അപ്രസക്തമായിരി ക്കുകയാണ്.

രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ഏരിയാ അടിസ്ഥാനത്തിലുള്ള പരിപാടി 10-ാം തീയതി മുതല്‍ ആരംഭിക്കും. പ്രതികൂല കാലവസ്ഥ ഉണ്ടെങ്കിലും അതുകൂടി കണക്കിലെടുത്ത് പരിപാടികള്‍ നടത്തും. മഴക്കെടുതി നേരിടാന്‍ പാര്‍ട്ടി വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങണം. പുതിയ മന്ത്രിയെ ഇപ്പോള്‍ ആലോചിച്ചിട്ടില്ല.

സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നില പാടല്ലേ പാര്‍ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംസാ രിച്ച കൂട്ടത്തില്‍ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോ- കോടിയേരി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.