കാർട്ടൂണിസ്റ്റ് സുധീർനാഥ് എഴുതിയ ‘പാടാത്ത യേശുദാസൻ ‘ പുസ്തകത്തിൻ്റെ പ്രകാശനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
നിർവ്വഹിക്കുന്നു.
ന്യൂഡൽഹി:
ഒരു കാലത്ത് കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ കലാരചനയുടെ തട്ടകമായിരുന്ന ദൽഹിയിൽ അദ്ദേഹത്തിൻ്റെ ജീവിതകഥയുടെ പ്രകാശനം. യേശുദാസൻ്റെയും അദ്ദേഹത്തിൻ്റെ ഗുരുവായ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും ഓർമകൾ നിറഞ്ഞു നിന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകിയാണ് പാടാത്ത യേശുദാസൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. ജോൺ ബ്രിട്ടാസ് എം പി, വേണു രാജാമണി, യേശുദാസൻ്റെ മകൻ സാനു യേശുദാസൻ, ഫാ.സേവ്യർ വടക്കേക്കര, ബാബു പണിക്കർ, സുധീർനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യേശുദാസൻ്റെ ജീവിതത്തിലെ കാർട്ടൂണും മാധ്യമ പ്രവർത്തനവും, സിനിമയും സൗഹൃദവും നിറഞ്ഞ മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്.ഓര്‍മ്മ വെച്ച കാലം മുതല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ അടുത്തറിയുന്ന ശിഷ്യനും ഗ്രന്ഥകര്‍ത്താവുമായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് ഓര്‍മ്മകളിലൂടെയും, പലരുമായും നടത്തിയ സംഭാഷണങ്ങളിലൂടെയും യേശുദാസന്‍റെ ജീവിതകഥ വായനക്കാരോട് പങ്കിടുകയാണ്.
തോമസ് ജേക്കബ് അവതാരികയെഴുതിയ പുസ്തകത്തിന് കവർ ചെയ്തത്
വിനോദ് മാന്‍ഗോയിസ് ആണ്.
മീഡിയ ഹൗസ് ആണ് പ്രസാധകർ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.