Breaking News

പാക്കിസ്ഥാനു നൽകുന്ന ധനസഹായം നിർത്താൻ ട്രംപിന്റെ ഉത്തരവ്; പദ്ധതികൾ നിർത്തിവച്ചു

ഇസ്‌ലാമാബാദ് : പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവല‌പ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു.
പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.
ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.