ന്യൂഡൽഹി: പാകിസ്താൻ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമെത്തി കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്. നിയന്ത്രണ രേഖയിൽ പാകിസ്താൻ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചതായി കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു.
‘തുര്‍ക്കിഷ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിന്‍ഡ വിമാനത്താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നീക്കമുണ്ടായി. പാകിസ്താന്‍ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്’- സോഫിയാ ഖുറേഷി പറഞ്ഞു.
ആക്രമണം നടത്തുമ്പോള്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചില്ലെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് പറഞ്ഞു. പാകിസ്താന്റെ നടപടി പ്രകോപനകരമാണ്. രണ്ട് യാത്രാവിമാനങ്ങള്‍ മറയാക്കിയും ആക്രമണം നടന്നു. പാകിസ്താന്‍ തന്നെയാണ് പൂഞ്ചിലെ ഗുരുദ്വാര ആക്രമിച്ചത്. ലോകരാജ്യങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് പാകിസ്താന്‍ ശ്രമിച്ചത്’- വ്യോമികാ സിങ് വിശദീകരിച്ചു.
സൈനിക കേന്ദ്രങ്ങള്‍ക്കു പുറമേ ഇന്ത്യന്‍ നഗരങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സായുധസേന തക്കതായ മറുപടിയാണ് നല്‍കിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ആക്രമണത്തിലെ പങ്കാളിത്തം നിഷേധിക്കുന്നത് പാകിസ്താന്റെ മണ്ടത്തരമാണെന്ന് വിക്രം മിശ്രി പറഞ്ഞു. കന്യാസ്ത്രീ മഠത്തിനും ക്രിസ്ത്യന്‍ സ്‌കൂളിനും നേരെ പാകിസ്താന്‍ ഷെല്ലാക്രമണം നടത്തി. കര്‍ത്താര്‍പൂര്‍ ഇടനാഴി താല്‍ക്കാലികമായി അടച്ചു. 400 ഡ്രോണുകള്‍ ഉപയോഗിച്ച് 36 ആക്രമണങ്ങളാണ് പാകിസ്താന്‍ നടത്തിയത്. ഇന്ത്യന്‍ പ്രത്യാക്രമണം പാകിസ്താന് കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. ഇന്ത്യ സ്വന്തം നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമിച്ചെന്ന് പാകിസ്താന്‍ വ്യാജ പ്രചാരണം നടത്തി. ഭീകരതയ്‌ക്കൊപ്പം വര്‍ഗീയതയെയും പാകിസ്താന്‍ പ്രീണിപ്പിക്കുന്നു. പാകിസ്താനെതിരെ ഇന്ത്യ ഒറ്റക്കെട്ടായാണ് നിന്നത്’- വിക്രം മിസ്രി കൂട്ടിച്ചേര്‍ത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.