അബുദാബി : അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്. പുതിയ ബോധവൽക്കരണ ക്യാംപെയ്നിനു തുടക്കമിട്ടാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ടിന്റെയും ജുഡീഷ്യൽ ഡിപ്പാർട്മെന്റിന്റെയും ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ക്യാംപെയ്ൻ ആരംഭിച്ചത്.നിയമപരമായ അവബോധം വളർത്തുന്നതിനും റോഡുകളിൽ സുരക്ഷ , കൂട്ടുത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. വാഹനം 60 ദിവസത്തേക്കു തടഞ്ഞുവയ്ക്കും. റെഡ് സിഗ്നൽ മറികടക്കുക, നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുക, പെട്ടെന്നുള്ള ലെയ്ൻ മാറ്റം, ഗതാഗതം തടസ്സപ്പെടുത്തുക എന്നിവയും ഗുരുതര കുറ്റകൃത്യമായി കണക്കാക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.