UAE

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ ; ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍

പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ഖത്തര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്

ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു.

പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും ഖത്തര്‍ നാഷണല്‍ ബാങ്ക് അറിയിച്ചു. ക്യൂ.എന്‍.ബി, ദോഹ ബാങ്ക്, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് എന്നിവയുടെ ശാഖകള്‍, എ.ടി.എമ്മുകളിലെ ഡെപ്പോസിറ്റ് മെഷീന്‍ തുടങ്ങിയവ വഴി നോട്ടുകള്‍ മാറാം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. ഒരു റിയാല്‍ മുതല്‍ അഞ്ഞൂറ് വരെയുള്ള മുഴുവന്‍ നോട്ടുകളും പുതുക്കിക്കൊണ്ടാണ് അഞ്ചാം സിരീ സ് കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.