Home

പഴം ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്ത് ; മലയാളി മുംബൈയില്‍ അറസ്റ്റില്‍

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റില്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറക്ടര്‍ വിജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത്

മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്ത് വന്‍ ലഹരിക്കടത്ത് നടത്തിയ മലയാളി അറസ്റ്റി ല്‍. എറണാകുളം കാലടി ആസ്ഥാനമായ യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറ്കടര്‍ വി ജിന്‍ വര്‍ഗീസാണ് മുംബൈയില്‍ പിടിയിലായത്. 1476 കോടിയുടെ മെത്തും കൊക്കെയ്നും മും ബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് വിജിന്‍ വര്‍ഗീസ് അറസ്റ്റിലായത്.

ഡിആര്‍ഐ അധികൃതര്‍ ഇയാളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെ ള്ളിയാഴ്ച 1470 മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒന്‍പത് കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്ന വ്യാജേനയാണ് ലഹരിമരു ന്ന് കടത്താന്‍ ശ്രമിച്ചത്.വിജിന്‍ ഉടമ യായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകള്‍ എത്തിയത്. തുടര്‍ന്ന് ഇയാളെ ഡി ആര്‍ ഐ കസ്റ്റഡിയില്‍ എടുക്കുകയായിരന്നു.

ഇയാളുടെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ കണ്ടെത്താനായി ഡി ആര്‍ ഐ സംഘം തിരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ലഹരിക്കടത്തില്‍ 70 ശതമാനം ലാ ഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണ് വീതം വെച്ചിരുന്നതെന്ന് ഡി ആര്‍ ഐ അധികൃതര്‍ പറ ഞ്ഞു.

സംഭവത്തിന് പിന്നാലെ എറണാകുളം കാലടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ റവന്യൂ ഇന്റലിജന്‍ സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഴം ഇറക്കുമതി സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിന്റെ ഇറക്കുമതി ഇടപാടുകള്‍ പരിശോധിച്ച് വരികയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നാ ണ് ഇവര്‍ ഇറക്കുമതി നടത്തിയിരുന്നത്. ഇതിന്റെ മറവില്‍ ലഹരിക്കടത്ത് നടന്നോ എന്നാണ് പരി ശോധിക്കുന്നത്.

എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് ഡിആര്‍ ഐയോട് പറഞ്ഞത്. തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സ്ഥാപന ഉടമയായ മന്‍സൂര്‍ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മന്‍സൂര്‍ ആണെ ന്നുമാണ് വിജിന്‍ പറയുന്നത്. കോവിഡ് കാലത്താണ് വിജിന്‍ മന്‍സൂറുമായി ബന്ധപ്പെടുന്നത്. കോ വിഡ് കാലത്ത് ഇരുവരും ചേര്‍ന്ന് മാസ്‌കുകള്‍ ദുബായിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവി ലും ലഹരി കട ത്തു നടത്തിയിട്ടുണ്ടോയെന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.