എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. എല്‍ദോസ് ശാരീരികോപദ്രവം എല്‍പ്പിച്ചെന്നും, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും സുഹൃത്തായ യുവതി മൊഴി നല്‍കി
തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കി. എല്‍ദോസ് ശാരീരികോപദ്രവം എല്‍പ്പിച്ചെന്നും, പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും സുഹൃത്തായ യുവതി മൊഴി നല്‍കി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.
കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ അധ്യാപികയും കോവള ത്തെത്തിയത്. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും എല്‍ദോസ് മര്‍ദിച്ചുവെന്നും യുവതി പറ യുന്നു. പിന്നീട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേ ഷനിലേക്ക് കൈമാറിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിനിടെ പരാതി ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി പറഞ്ഞു.
കാറിനുള്ളില്‍ വെച്ചാണ് എല്‍ദോസ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും യുവതി വ്യക്തമാക്കി. ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. ഇതേതുടര്‍ ന്ന് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് കോവളം പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയി ല്‍ ഉറച്ചുനില്‍ക്കുകയാ ണെന്ന് പൊലീസിനെ അറിയിച്ചു. കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തതി നാല്‍ വഞ്ചിയൂര്‍ സ്റ്റേഷനിലും യുവതി ഹാജരായി.
തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടി സ്ഥാനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടു ക്കാനാണ് പൊലീസിന്റെ തീരു മാനം. പരാതിക്കാരിയോട് മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച രാവിലെ 10ന് സ്റ്റേഷനിലെത്താന്‍ കോവളം പൊ ലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.