Kerala

ഗവര്‍ണറുടെ അന്ത്യശാസനം; കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തിനുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. വിസി നിയമനത്തി നുള്ള സമിതിയില്‍ സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കുക മാത്രമാണ് യോഗത്തിന്റെ അജണ്ട. ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് യോഗം ചേരുന്നത്. വിസി നിര്‍ണയ സമിതിയിലേ ക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേര ത്തിന് മുമ്പ് നിര്‍ദേശിക്കണമെന്നായിരുന്നു രാ ജ്ഭവന്‍ വിസിക്ക് നല്‍കിയ നിര്‍ദേശം.

നേരത്തെ രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി സെനറ്റ് യോഗം ചേരുകയോ അംഗത്തെ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ വിസിക്കെതിരെ കടുത്ത നടപ ടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാന്‍ വരെ മടിക്കില്ലെന്നുമായിരുന്നു ഗവര്‍ണറുടെ അന്ത്യശാ സനം. സെനറ്റ് ചേരുന്നുണ്ടെങ്കിലും പ്രതിനി ധിയെ നിര്‍ദേശിക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തത യില്ല.

നിലവില്‍ ഗവര്‍ണര്‍ രൂപീകരിച്ച സമിതിയിയില്‍ ഗവര്‍ണറുടേയും യുജിസിയുടെയും പ്രതിനിധിക ളാണുള്ളത്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. സെനറ്റ് പേര് നിര്‍ദേശിച്ചില്ലങ്കില്‍ രണ്ടംഗ സമിതി വിസി നിര്‍ണയ നടപടിയുമാ യി മുന്നോട്ട് പോകാനാണ് ഗവര്‍ണറുടെ തീരുമാനം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.