മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആ ദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘പല്ലൊട്ടി 90’s കിഡ്‌സ്’ ഈ വേനലവധിക്കാലത്ത് തിയറ്ററുകളില്‍ എത്തുകയാണ്. ‘ഈ.മ.ഔ,ആമേന്‍, ജെല്ലിക്കെട്ട്, ചുരുളി’ തുടങ്ങിയ സിനിമകള്‍ നല്‍കി പ്രേക്ഷക രെ അമ്പരിച്ച, സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തതകള്‍ സമ്മാനിക്കുന്ന ഒരാള്‍ കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി.
‘നായകന്‍’ എന്ന ചിത്രത്തില്‍ തുടങ്ങി ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം വരെ എത്തിനില്‍ ക്കുന്ന ‘എല്‍ ജെ പി’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല അത്ഭുതമാ യി മാറിയത്. അന്താരാഷ്ട്ര തലത്തില്‍ വരെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ തക്കവണ്ണം എല്‍ജെപി യുടെ സിനിമകള്‍ എത്തി കഴിഞ്ഞു. നല്ല സിനിമകള്‍ തന്ന് പ്രേക്ഷകരുടെ കൈയ്യടി നേടുന്ന ലിജോ ജോസ് പെല്ലിശ്ശേരി,കുട്ടിക്കഥകള്‍ പറഞ്ഞും പാടിയും എത്തുന്ന കുട്ടികളുടെ ചിത്രം’പല്ലൊട്ടി 90’s കിഡ്‌സ്’ തിയറ്ററുകളിലെത്തിക്കുമ്പോള്‍ പ്രതീക്ഷകളും ഏറെയാണ്.
തൊണ്ണൂറുകളുടെ ഓര്‍മ്മകളില്‍ മധുരം നിറച്ചെത്തുന്ന ഒരു നൊസ്റ്റാള്‍ജിയ കൂടിയായ ‘പല്ലൊട്ടി 90’s കിഡ്‌സ്’ ചിത്രത്തിന്റെ കഥ-സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിന്‍ രാജ് ആണ്. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയയാ ണ് ചിത്രം നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ ഡാവി ഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന ക ഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.
സൈജു കുറുപ്പ്, സുധി കോപ്പ, നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകര്‍ തുടങ്ങി വന്‍ താരനിരകള്‍ ക്കൊപ്പം വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ ഫൈസല്‍ അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ‘സരിഗമ മലയാളം’ ആണ് ‘പല്ലൊട്ടിയിലെ’ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
‘ഒരു മെക്‌സിക്കന്‍ അപാരത”കുമാരി’ എന്നീ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണിക ണ്ഠന്‍ അയ്യപ്പ ആണ് ‘പല്ലൊട്ടിയുടെ’ സംഗീതവും പശ്ചാത്തല സംഗീ തവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കു ന്നത് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് സെറ്ററായ സുഹൈല്‍ കോയയാണ്. ജേക്കബ് ജോര്‍ ജാണ് എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.