Home

പരീക്ഷ ജയിക്കാതെ പ്രാക്ടീസ് ; എന്റോള്‍മെന്റ് നമ്പര്‍ വച്ച് ആള്‍മാറാട്ടം, വ്യാജ അഭിഭാഷകയ്‌ക്കെതിരെ കേസ്

പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത അഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് കേസ്. ആള്‍മാറാ ട്ടം, വഞ്ചന തുടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടു ത്ത ത്

ആലപ്പുഴ : വ്യാജ അഭിഭാഷകയ്‌ക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതി യില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തു. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്ത അ ഭിഭാഷക സംഘടനാ നേതാവായ സെസി സേവ്യറിനെതിരെയാണ് കേസ്. ആള്‍മാറാട്ടം, വഞ്ചന തു ടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവര്‍ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന്‍ ഇലക്ഷനില്‍ മത്സരിച്ചു വ ന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പേരിനു സാമ്യം ഉള്ള മറ്റൊരു അഭിഭാഷകയുടെ എ ന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ ആള്‍മാറാട്ടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മൊഴിയെടുത്തുവെന്നും അന്വേഷ ണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കണമോയെന്ന് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. സെസിയുടെ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കും. ജൂലൈ 5 ന് അസോ സി യേഷന് ലഭിച്ച ഒരു അജ്ഞാത കത്തില്‍ നിന്നാണ് വ്യാജരേഖകള്‍ വച്ചാണ് സെസ്സി അഭിഭാഷക യായി തുടരുന്നതെന്ന് വിവരം ലഭിച്ചത്. സെസ്സി ഉപയോഗിക്കുന്ന റോള്‍ നമ്പര്‍ വ്യാജമാണെന്ന് കത്തില്‍ നമ്പര്‍ സഹിതം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ലോ കോളേജിലാണ് സെസി പഠിച്ചത്. പക്ഷേ പരീക്ഷ ജയിച്ചില്ല. ഇക്കാര്യം അറി യാവുന്നവര്‍ അന്വേഷിച്ചപ്പോള്‍ പഠിച്ചത് ബംഗളൂരുവിലാണെന്ന് പറഞ്ഞു. ഇവര്‍ നല്‍കിയ റോള്‍ ന മ്പറില്‍ ഈ പേരുകാരിയായ ആരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അന്വേഷണ ത്തില്‍ ബോധ്യമായി. ഇതോടെ 24 മണിക്കൂറിനകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. ഇത് പാലിക്കാത്തതിനാല്‍ ഇ വരെ ബാര്‍ അസോസിയേഷനില്‍ നിന്നു പുറത്താക്കിയിരു ന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

രണ്ടര വര്‍ഷമായി ജില്ലാ കോടതിയില്‍ ഉള്‍പ്പടെ കോടതി നടപടികളില്‍ പങ്കെടുക്കുകയും ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോ കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇ ക്കാര്യം അസോസിയേഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.