Home

പരീക്ഷാ ഫീസടയ്ക്കാന്‍ പണമില്ല ; പാലക്കാട് വിദ്യാര്‍ത്ഥിനി വീട്ടിനുളളില്‍ തൂങ്ങിമരിച്ചു

പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയി ല്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്‌മണ്യന്‍- ദേവ കി ദമ്പതികളുടെ മകള്‍ ബീന(20) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പാലക്കാട് എംഇഎസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ബീന.

പാലക്കാട്: പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പാല ക്കാട് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്‌മണ്യന്‍-ദേവകി ദമ്പതികളുടെ മകള്‍ ബീന (20) ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്. പാലക്കാട് എംഇഎസ് വിമന്‍സ് കോളേജിലെ ബികോം അവ സാന വര്‍ഷ വിദ്യാര്‍ത്ഥിനി യാണ് ബീന.

പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ഫീസടയ്ക്കേണ്ട തീ യതി കഴിഞ്ഞാണ് പണവുമായി ബീനയുടെ അമ്മ ദേവകി കോളേജിലെത്തിയത്. എന്നാല്‍ ഫീ സ് വാങ്ങാതെ കോളേജ് അധികൃതര്‍ പണമടയ്ക്കാന്‍ സര്‍വകലാശാലയെ സമീപിക്കാന്‍ ആവശ്യ പ്പെട്ടു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ബീന. ഫീസ് അടയ്ക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്താണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. പരീക്ഷ എഴു താനാവില്ലെന്ന മനോവിഷമത്തിലായിരുന്നു ബീനയെന്നും ഈ മനോവിഷമത്തിലാണ് സഹോ ദരി തൂങ്ങി മരിച്ചതെന്നും ബിജു പറഞ്ഞു.

അതെസമയം ഫീസടയ്‌ക്കേണ്ട തിയതി നിശ്ചയിച്ചത് സര്‍വകലാശാലയാണെന്നും കോളജിന് വീഴ്ചയുണ്ടാ യിട്ടില്ലെന്നും എംഇഎസ് പ്രിന്‍സിപ്പല്‍ പി അനില്‍ പറഞ്ഞു. അഞ്ചാം തിയതിയാണ് പരീക്ഷ നടക്കുന്ന ത്. ജനുവരി പത്തിനായിരുന്നു പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തിയതി. സര്‍വകലാശാലക്ക് ഓ ണ്‍ലൈനായും ഫ്രണ്ട്‌സ് ജ നസേവന കേന്ദ്രങ്ങള്‍ വഴിയും കോളേജ് തലത്തില്‍ ഒന്നിച്ചും ഫീസ് അടക്കാ നുള്ള സൗകര്യമുണ്ട്. പഠിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഫീസ് അടക്കാത്തതിന്റെ കാരണമായി മരണപ്പെട്ട ബീന അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.