ബായ് : ഈദ് അവധിക്കു ശേഷം റോഡുകൾ വീണ്ടും സജീവമായി. പരിഷ്കരിച്ച ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പട്രോളിങ് വാഹനങ്ങൾ റോഡിൽ വിന്യസിച്ചു.തടവും 2 ലക്ഷം ദിർഹം വരെ പിഴയും ഉൾപ്പെടുന്നതാണ് പുതിയ നിയമം. അശ്രദ്ധമായ നടത്തവും സീബ്രാ ക്രോസിങ് ഇല്ലാത്തിടത്തു കൂടി റോഡ് മുറിച്ചുകടക്കുന്നതും കനത്ത പിഴ ലഭിക്കുന്ന കുറ്റങ്ങളാണ്.റോഡിലൂടെ അശ്രദ്ധമായി നടക്കുന്നതിന് 400 ദിർഹമാണ് പിഴ. എന്നാൽ, ഇത് അപകടമുണ്ടാക്കിയാൽ 5000 മുതൽ 10000 ദിർഹം വരെ പിഴയും തടവും ലഭിക്കും.
80 കിലോമീറ്ററിനു മുകളിൽ വേഗ പരിധിയുള്ള റോഡുകൾ ക്രോസ് ചെയ്യുന്നതു ഗുരുതര നിയമ ലംഘനമാണ്. തടവും 10000 ദിർഹം വരെ പിഴയും ലഭിക്കും. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചാൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ. തെറ്റ് ആവർത്തിച്ചാൽ തടവിനും ലൈസൻസ് സസ്പെൻഡ് ചെയ്യാനും നിയമം പറയുന്നു.
സസ്പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച്, നിയമ പ്രകാരം അനുവാദമില്ലാത്ത ലൈസൻസ് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ 3 മാസം വരെ തടവ് ലഭിക്കും. 10000 ദിർഹം വരെ പിഴയും.ആദ്യ തവണ പിടിക്കപ്പെട്ടാൽ 2000 മുതൽ 10000 ദിർഹം വരെയാണ് പിഴ. ആവർത്തിച്ചാൽ 3 മാസം വരെ തടവും 5000 മുതൽ 50000 ദിർഹം വരെ പിഴയും ലഭിക്കാം. ലൈസൻസ് ഇല്ലാതെയും മറ്റു ലൈസൻസിൽ പറയാത്ത വാഹനം ഓടിച്ചോ പിടിക്കപ്പെട്ടാൽ 3 മാസം തടവും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴയും ലഭിക്കാം.അപകടത്തിൽ മരണമുണ്ടായാൽ തടവിനു പുറമെ 50000 ദിർഹം വരെയാണ് പിഴ.റെഡ് സിഗ്നൽ മറികടക്കുക, വെള്ളം നിറഞ്ഞ താഴ്‌വരയിലൂടെ വാഹനം ഓടിക്കുക എന്നിവയും ഗുരുതര നിയമ ലംഘനങ്ങളാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.