സുധീര്‍നാഥ്
തൃക്കാക്കരയുടെ തെരുവുകള്‍ക്ക് മറക്കുവാന്‍ സാധിക്കാത്ത വ്യക്തിയാണ് പൂഞ്ഞാര്‍ അപ്പൂപ്പനും അമ്മൂമ്മയും. അവര്‍ തൃക്കാക്കരയില്‍ വിശ്രമജീവിതം നയിക്കാനായി വന്നതാണ്. എന്നും വൈകീട്ട് അവര്‍ നടക്കാനിറങ്ങുന്നത് ഒരു കാലത്തിന്‍റെ ഓര്‍മ്മകളാണ്. തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലെ രാമക്യഷ്ണന്‍ എന്ന അപ്പൂപ്പനെ അത്ര പെട്ടന്ന് എങ്ങനെ മറക്കുവാന്‍ സാധിക്കും. തൃക്കാക്കര ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി മുഖ്യ പൂജകള്‍ നടത്തിയിരുന്ന നാരായണന്‍ എമ്പ്രാന്തിരി ഒരു വ്യക്തിത്വം തന്നെയായിരുന്നു. തൃക്കാക്കര ക്ഷേത്രദര്‍ശനത്തിന് ഒരിക്കലെങ്കിലും പോയവര്‍ക്ക് എങ്ങനെ അദ്ദേഹത്തിന്‍റെ മുഖം മറക്കുവാന്‍ സാധിക്കും.
ആരെയും അസൂയപ്പെടുത്തുന്ന യുവത്വമാണ് മോഡിശ്ശേരിയില്‍ ജിനുമോന്‍ എന്ന ജിനു തോമസിന്‍റേത്. ജിനു കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ എങ്ങനെ ഉണ്ടായിരുന്നോ, അതേ യുവത്വം ഇപ്പോഴും നില നിര്‍ത്തുന്നു. ജിനുവിന്‍റെ ഭാര്യ ബിനി ജിനു കഴിഞ്ഞ കളമശ്ശേരി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി ജയിച്ചു. മുനിസിപ്പല്‍ മെമ്പര്‍ ഭാര്യയാണെങ്കിലും, ജിനു തികഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മെമ്പറായ ഭാര്യയ്ക്കൊപ്പം വാര്‍ഡില്‍ നിറഞ്ഞു നിന്നു. തൊട്ടടുത്ത തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 38 ാം വാര്‍ഡിലെ നിഷാ ബീവി ആശാ വര്‍ക്കര്‍ കൂടിയാണ്. എല്ലാ വീടുകളുമായി അവര്‍ക്ക് അടുത്ത ബന്ധമുണ്ട്.
പല അവസരങ്ങളിലും എന്നോടൊപ്പം പല വേദികളിലും വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാരനാണെങ്കിലും, ഇടത്, ബിജെപി ദേശീയ നേതാക്കളോട് സൗഹൃദത്തോടെ സംസാരിക്കുന്നതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ രാഷ്ട്രപതി വിനീതിനെ പത്മ അവാര്‍ഡു ചടങ്ങിലേയ്ക്കു ക്ഷണിച്ചത് ഓര്‍ക്കുന്നു. അന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്. രാഷ്ട്രപതി ഭവന്‍ ക്ഷണിക്കാന്‍മാത്രം ബന്ധം വിനീത് ഉണ്ടാക്കി എന്നതില്‍ അഭിമാനിക്കണം. അന്ന് ഉഷാ ഉതുപ്പിനൊപ്പം, ക്രിസ് ഗോപാലകൃഷ്ണനോടൊപ്പം, ആര്‍ക്കിടെക്റ്റ് ശങ്കറോടൊപ്പം, കുട്ടന്‍ മാരാരോടൊപ്പം വിനീത് സംസാരിക്കുന്നത് അവരോടിഴപഴകുന്നത് നോക്കിയിരുന്നു. ഒരിക്കല്‍ ലിംകാ ബുക്സിന്‍റെ അതിഥിയായി പങ്കെടുത്തപ്പോള്‍ വിനീതും കൂടെ വന്നു. അന്ന് പ്രീജാ ശ്രീധരനും, ഗുസ്തി താരം സുശില്‍കുമാറും മറ്റുമായി സംസാരിക്കുന്നതും നേരില്‍ കണ്ടതാണ്. അതിവേഗം സൗഹൃദം ഉണ്ടാക്കാന്‍ കഴിവുള്ള അപൂര്‍വ്വ വ്യക്തിത്ത്വമാണ് വിനീത്.
ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്ക് പോലെ തൃക്കാക്കരയില്‍ ഓണം പാര്‍ക്കുണ്ട്. ജലീല്‍ താനത്താണ് പ്രധാനമായ അതിന്‍റെ ഒരു സംഘാടകന്‍. അവിടെ മാത്രമല്ല, നാട്ടലെ എത്രയോ സാംസ്കാരിക സംഘടനയില്‍ അദ്ദേഹത്തിന്‍റെ പങ്കാളിത്തമുണ്ട്. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ എടുത്തുപറയേണ്ട പല കാര്യങ്ങളുമുണ്ട്. നല്ല ഗിറ്റാറിസ്റ്റും ഗായകനും കലാകാരനുമായ അദ്ദേഹം മൂകയും ബധിരയുമായ റീനയെയാണ് വിവാഹം കഴിച്ചത്. ആഹ്ളാദകരമായ അവരുടെ ജീവിതം ആരെയും അസൂയപ്പെടുത്തുന്നതാണെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. തൃക്കാക്കരയിലെ ഏറ്റവും അനുഗ്രഹീത ദമ്പതികളാണ് അവര്‍.
പ്രശസ്തമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല സ്ത്രീകളുടെ പ്രിയപ്പെട്ടതാണ്. പൊങ്കാലദിവസം തൃക്കാക്കരയില്‍ അതിന്‍റെ മിനി പതിപ്പ് വര്‍ഷങ്ങളായി നടത്തുന്നതിന് നേതൃത്ത്വം കൊടുക്കുന്നത് ബാവാന്‍റിയാണ്. അവരുടെ ഒപ്പം തൃക്കാക്കരയിലെ നൂറുകണക്കിന് സ്ത്രീകളും കൂടുന്നു.
ആന്‍റിമാരെപ്പോലെ കുറെ അങ്കിള്‍മാരും ഉണ്ട്. ഭാസ്കരേട്ടനങ്കിള്‍, അപ്പൂട്ടി അങ്കിള്‍, സുരേന്ദ്രനങ്കിള്‍, വിജയറാം അങ്കിള്‍ അങ്ങനെ ലിസ്റ്റ് നീളും. ചേട്ടന്‍മാരും ഉണ്ട്. ചേച്ചിമാരെപോലെ പ്രായം അതില്‍ പ്രശ്നമല്ല. ചിത്രുച്ചേട്ടന്‍, പങ്കുച്ചേട്ടന്‍, മോഹന്‍ച്ചേട്ടന്‍, ഉണ്ണിച്ചേട്ടന്‍, മുരളിച്ചേട്ടന്‍…. അച്ചായന്‍മാരുമുണ്ട് ഒരു നിര. കോശിച്ചായന്‍, ടോമിച്ചായന്‍, രാജുച്ചായന്‍, മാത്തുക്കുട്ടിച്ചായന്‍…. ഇക്കാമാരും ഉണ്ട്. മമ്മദിക്ക, ഹൈദ്രോസിക്ക, കരീമിക്ക, ബക്കറിക്ക, ഊറായിക്ക, മൂസിക്ക, ജബാറിക്ക…
തൃക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ സ്ഥിതിചെയ്യുന്ന പള്ളി പണ്ട് റേഷന്‍ കടയായിരുന്നു. കട നടത്തിയിരുന്നത് കൈതപ്പാടത്ത് സലാം ആയിരുന്നു. പണ്ട് റേഷന്‍ അരിയും, പഞ്ചസാരയും, ഗോതമ്പും, മണ്ണണ്ണയും വാങ്ങാന്‍ ജനങ്ങള്‍ അവിടെ വരി നില്‍ക്കുമായിരുന്നു. കൊറോണക്കാലം വന്നപ്പോള്‍ വീണ്ടും ജനങ്ങള്‍ റേഷന്‍കട തിരക്കി ഇറങ്ങിയത് സമീപകാല ചരിത്രം. അന്‍വര്‍ തൃക്കാക്കരയിലെ യുവാവായ ബിസിനസുകാരനാണ്. അനിയന്‍ എന്ന് വിളിക്കുന്ന പ്രദീപും ത്യക്കാക്കരയിലെ പരിചിതമുഖംതന്നെ. കണ്ണാലയിലെ മനോജ് കുമാര്‍ എല്ലാ പ്രസ്ഥാനങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. അതുപോലെ തന്നെയാണ് മിന്നു എന്നു വിളിക്കുന്ന പ്രതീഷ് വിജയനും. ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതീഷിനെയും സഹോദരേനെയും കഥാപാത്രമാക്കി പണ്ടെപ്പഴോ കാര്‍ട്ടൂണ്‍ പരമ്പര വരച്ചത് ഓര്‍ത്ത് പോകുന്നു. പാച്ചുവും കോവാലനും പോലെ, ലാലുലീല പോലെ, ബോബനും മോളിയും പോലെ ഒന്ന്… മോമിയുംമിന്നുവും…!
കേരള ഹൈക്കോടതിയില്‍ അടുത്ത സമയത്ത് ജഡ്ജിയായി നിര്‍ദ്ദേശിക്കപ്പെട്ട സീയാദ് റഹ്മാന്‍ പ്രശസ്തനായ അഡ്വക്കേറ്റ് റഹ്മാന്‍റെ മകനാണ്. പ്രശസ്ത നിയമ പണ്ഡിതനായ ലീലാക്യഷ്ണന്‍റെ മകന്‍ ശ്യാം ക്യഷ്ണന്‍ ഹൈകോടതിയില്‍ അഭിഭാഷകനാണ്. ലേഖകന്‍റെ അനുജന്‍കൂടിയായ സുനില്‍ നാഥ് ഗവണ്‍മെന്‍റ് പ്ലീഡറാണ്. മത്തായിസാറിന്‍റെ മകള്‍ റോസ് മത്തായി എറണാകുളം ലോകോളേജ് പ്രിന്‍സിപ്പാളും നിയമ അദ്ധ്യാപികയുമായിരുന്നു. അനില്‍കുമാര്‍ ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനാണ്. ഇവരൊക്കെ തൃക്കാക്കരയുടെ പരിചിത മുഖങ്ങളാണ്.
തൃക്കാക്കരയിലെ ആദ്യത്തെ ബ്രോക്കറാരാണെന്ന് ചോദിച്ചാല്‍, ഒരു സംശയവും ഇല്ലാതെ പറയാം ഹൈദ്രോസ്. വെറും ഹൈദ്രോസ് എന്ന് പറഞ്ഞാല്‍ തൃക്കാക്കരക്കാര്‍ക്കു തിരിച്ചറിയില്ല. ഒരുപാട് ഹൈദ്രോസുമാര്‍ തൃക്കാക്കരയില്‍ ഉണ്ടായത് കൊണ്ട് പുണ്ണ്യാളന്‍ ഹൈദ്രോസ് എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അങ്ങനെ പറഞ്ഞാലേ ജനം അറിയൂ. തൃക്കാക്കരയിലെ ഏക്കറുകണക്കിന് ഭൂമിയുടെ കച്ചവടം നടത്തിയ അദ്ദേഹത്തിന്‍റെ വാഗ്സാമര്‍ത്ഥ്യം അപാരമാണ്. തൃക്കാക്കര പാറമടയുടെ ചുമതലക്കാരന്‍ മറ്റൊരു ഹൈദ്രോസായിരുന്നു. അദ്ദേഹം നേരേ വിപരീതമായിരുന്നു. ശാന്തശീലന്‍.
റിട്ടയറായതിനുശേഷം പതിനഞ്ച് വര്‍ഷത്തോളം പുക്കാട്ടുപടിയിലെ കെ.എം.ഇ.എ. അല്‍മനാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാളായിരുന്ന എം. ടി. ജോസഫ് ത്യക്കാക്കരയിലാണു താമസം. മൂവാറ്റുപുഴയിലെ ഏഴോളം സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.