Breaking News

പരിചയസമ്പന്നർ നാട് വിട്ടു; വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയന്ത്രണം പുനഃപരിശോധിക്കാന്‍ കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികളുടെ വീസ പുതുക്കൽ നിയമത്തിൽ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വർഷം മുൻപ് നടപ്പാക്കിയ നിയമം തൊഴിൽ വിപണിയിൽ പ്രതികൂലമായ സ്വാധീനം ചെലുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. പബ്ലിക് അതോറിറ്റി ഫോർ മാന്‍പവർ ഈ വിഷയം പുനഃപരിശോധിക്കുമെന്നാണ് വിവരം. 
നിലവിൽ, ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശിക്ക് വീസ പുതുക്കാൻ പ്രതിവർഷം 1000 ദിനാർ ചെലവഴിക്കേണ്ടതുണ്ട്. ഇത് നിരവധി പരിചയസമ്പന്നരായ തൊഴിലാളികളെ രാജ്യം വിടാൻ പ്രേരിപ്പിച്ചു. ഇത് രാജ്യത്ത് പ്രഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും സംഖ്യ കുറയുന്നതിന് കാരണമായി.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ – ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് തൊഴിൽ വിപണിയുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ സർക്കാർ വിദേശ ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വീസ മാറ്റാനുള്ള അനുവാദവും നൽകിയിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.