കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ദുബായില്‍ വെച്ച് തനിക്ക് സുഹൃത്ത് മുഖാ ന്തരം ഒരു കോടി വാഗ്ദാനം ചെയ്തെന്ന് അതിജീവത ഒരു മാധ്യമത്തിന് നല്‍കിയ അഭി മുഖത്തില്‍ പറഞ്ഞു. പരാതിയ്ക്ക് ശേഷം ആദ്യമായി നല്‍കിയ അഭിമുഖമാണിത്
കൊച്ചി: കേസില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ദുബായില്‍ വെച്ച് തനിക്ക് സുഹൃത്ത് മുഖാന്തരം ഒരു കോടി വാഗ്ദാനം ചെയ്തെന്ന് അതിജീവത. പീഡനക്കേസില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ട് നട നും നിര്‍ മ്മാതാവുമായ വിജയ് ബാബു പണം വാഗ്ദാനം ചെയ്തതായി പരാതിക്കാരി വെളിപ്പെടുത്തി. സുഹൃത്തുവഴി\യാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖ ത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
‘വിജയ് ബാബുവില്‍ നിന്ന് നേരിട്ട ഭീഷണിയെപ്പോലും തള്ളിക്കളഞ്ഞാണ് അവര്‍ ഇത്തരം ഒരു തീ രുമാനം എടുത്തത്. വിജയ് ബാബു ലൈവില്‍ പറഞ്ഞതുപോലെ താന്‍ അയാളെ ബ്ലാക്മെയ്ല്‍ ചെ യ്തിട്ടില്ല. അയാളുടെ സിനിമയില്‍ അഭിനയിച്ചതിന് ആകെ 20,000 രൂപയാണ് പ്രതിഫലമായി തന്നത്. അതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു തരത്തിലുമുള്ള പണത്തിന്റെ ഇടപാടുകള്‍ നടന്നിട്ടില്ല’-അതിജീ വത പറയുന്നു.
‘പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുവഴി ഒരു കോടി രൂപ വിജയ് ബാബു വാഗ്ദാ നം ചെയ്തിരുന്നു. തനിക്ക് വേണമെങ്കില്‍ ആ പണം വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ ആ പാതയല്ല തിരഞ്ഞെടുക്കുന്നത്. നീതി കിട്ടുന്നതുവരെ പോരാടും’- നടി വ്യക്തമാക്കി.
അധികാരവും പണവും ഉപയോഗിച്ച് വിജയ് ബാബു മാന്യനായി നടക്കുന്നത് സഹിക്കാന്‍ കഴിയില്ല. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. തന്റെ അതേ അവസ്ഥ മറ്റുള്ള വര്‍ക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാന്‍ കാരണമായിരുന്നുവെന്നും നടി പറഞ്ഞു.
അതേസമയം നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിജയ് ബാബുവിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷകളില്‍ കോടതിയില്‍ വാദം തുടരുകയാണ്. ഇതിനിടെ യാണ് നടിയുടെ ഗുരുതര വെളിപ്പെടുത്തല്‍. പീഡന പരാതിയിലും, പേര് വെളിപ്പെടുത്തിയെന്ന പരാതിയിലുമാണ് വിജയ് ബാബുവിനെതിരെ കേസുകള്‍ എടുത്തിരിക്കു ന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.