Home

പരാതിക്കാരി തിരിച്ചറിഞ്ഞു; മ്യൂസിയം കേസിലെ പ്രതിയും സന്തോഷ് തന്നെ

കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍(39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രി യോടെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം : കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ കേസിലെ പ്രതി അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി സന്തോഷ് കുമാര്‍ (39)നെയാണ് പേരൂര്‍ക്കട പൊലീസ് ചൊവ്വ രാത്രിയോടെ അ റസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയും ഇയാള്‍ ത ന്നെയാണോ എന്ന് പൊലിസ് പരിശോധിച്ചുവരികയാണ്. ഈ കേസിലെ ചോദ്യം ചെയ്യലിന് ബുധനാ ഴ്ച പ്രതിയെ മ്യൂസിയം പൊലീസിന് കൈമാറിയേക്കും.

അതേസമയം പ്രതിയെ ഇന്ന് രാവിലെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിക്കാരി തിരിച്ച റിഞ്ഞു. ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മ്യൂസി യം വളപ്പില്‍ പ്രഭാത സവാരി ക്കിറങ്ങിയ യുവതിക്ക് നേരെയാണ് സന്തോഷ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. മാധ്യമങ്ങളിലൂ ടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇയാള്‍ തന്നെ യാണ് പ്രതിയെന്ന് സംശയമുണ്ടെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞിരുന്നു.

ഇതിനിടെ സന്തോഷിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസ് അറിയിച്ചു. താല്‍കാലിക ജീവനക്കാരനായിരുന്ന ഇയാളെ പുറത്താ ക്കാന്‍ മറ്റ് തടസങ്ങളില്ലെന്നും ഓഫീസ് വിശദീകരിച്ചു. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസില്‍ ഇന്നലെയാ ണ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ ആണ് മലയിന്‍കീഴ് സ്വദേ ശിയായ സന്തോഷ്.വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യു ന്ന സമയത്ത് ഉപയോഗിച്ചരിരുന്നത് ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. ഈ വാഹനവും ഇന്ന് പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തേക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.