Home

പരസ്യമായി പാര്‍ട്ടി വിരുദ്ധ പ്രകടനം, വോട്ട് ചോര്‍ച്ച ; കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു, രണ്ട് നേതാക്കളെ പുറത്താക്കി

പരസ്യമായ പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി യാണ് കുറ്റ്യാടിയി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു സിപിഎം

കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച കുറ്റ്യാടിയി ലോക്കല്‍ കമ്മിറ്റി പിരിച്ചുവി ട്ടു സിപിഎം. പരസ്യമായ പാര്‍ട്ടി വിരുദ്ധ പ്രക ടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം കുന്നുമ്മല്‍ ഏരി യ കമ്മിറ്റി അംഗവുമായ കെ പി ചന്ദ്രി, മറ്റൊരു ഏരിയ കമ്മിറ്റിയംഗം ടി കെ മോഹന്‍ദാസ് എന്നിവ രെ പുറത്താക്കി. ജില്ല കമ്മിറ്റിയുടെ താണ് നടപടി. ലോക്കല്‍ കമ്മറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റി യെ നിയമിക്കാനും തീരുമാനമായി.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന് എതിരെ രണ്ട് തവണ പ്രകടനം നടത്തിയ കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി നപടി വിവാദ മായിരുന്നു. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. പരസ്യ പ്രതിഷേധ വിവാദത്തില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എയെ ജില്ലാ കമ്മിറ്റി യിലേക്ക് തരംതാഴ്ത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്കെ തി രെയും നടപടി സ്വീകരിച്ചത്.

അതേസമയം കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് വേണ്ടി രംഗത്തെത്തിയവര്‍ തന്നെ അദ്ദേഹത്തെ തോല്‍ പ്പിക്കാന്‍ ശ്രമിച്ചെന്നും ജില്ലാ കമ്മിറ്റി വിലയിരു ത്തി. കുറ്റ്യാടിയില്‍ 42വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചതെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.