Breaking News

‘കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റ് ‘; ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് വക്താവ്

ബക്രീദ് ആഘോഷങ്ങള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് വക്താവ് സിങ്വി ട്വിറ്ററില്‍ കുറിച്ചു

ന്യുഡല്‍ഹി: കന്‍വര്‍ തീര്‍ത്ഥാടന യാത്ര തെറ്റാണെങ്കില്‍ ബക്രീദ് പൊതു ആഘോഷമാകുന്നത് എ ങ്ങനെയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിസിങ്വി. മൂന്നു ദിവസത്തേക്ക് കേരള ത്തില്‍ ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനെയാണ് സിങ്വി വിമര്‍ശിച്ചത്.ബക്രീദ് ആഘോഷങ്ങ ള്‍ക്കായി മൂന്ന് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ നീക്കിയ സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്നും സിങ്വി ട്വിറ്ററില്‍ കുറിച്ചു.

കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുതെന്നാണ് സിങ്വിയുടെ ഓര്‍മ്മപ്പെടുത്ത ല്‍.ഉ ത്തര്‍പ്രദേശിലെ കന്‍വര്‍ തീര്‍ത്ഥാടന യാത്ര നടത്തുന്നത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സുപ്രീം കോട തി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യം കൂടി വിലയി രുത്തിയാണ് സിങ്വിയുടെ പ്രതികരണം.

ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കാണ് കേരളത്തില്‍ ലോക്ഡൗണ്‍ ഇളവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. രണ്ടാംഘട്ട വ്യാപനത്തെ തുടര്‍ന്ന് വാരാ ന്ത്യലേക്ഡൗണ്‍ കേരളം കര്‍ശനമായി നടപ്പിലാക്കിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ ണ്ണമായും എടുത്തുമാറ്റിയിരുന്നില്ല. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടു ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ വില യിരുത്താന്‍ കേന്ദ്ര വിദഗ്ധ സമിതി അംഗങ്ങളും കേരളത്തിലെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ മൂന്നു ദിവസത്തെ ഇളവു പ്രഖ്യാപിച്ചിരി ക്കു ന്നത്. രോഗസ്ഥിരീകരണ നിരക്കുപ്രകാരം ട്രിപ്പി ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡി കാറ്റ ഗറിയില്‍ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറ ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങളോടെയാണിത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.