Home

പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് ; രണ്ട് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

പന്തളം കൊട്ടാരത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞു കുവൈറ്റിലെ വ്യവസായി ഒഡിഷ സ്വദേശിയില്‍ നിന്നും ആറ് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.

കൊച്ചി: പന്തളം രാജകുടുംബത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ കൊച്ചിയില്‍ പിടിയിലായി. പന്തളം സ്വദേശി കരുണാകരന്‍, ഏരൂര്‍ സ്വദേശി ഗോപകുമാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കീഴടങ്ങാന്‍ എത്തിയപ്പോഴാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പന്തളം കൊട്ടാരത്തിന്റെ രണ്ടായിരം ഏക്കര്‍ ഭൂമി കൃഷിക്കായി നല്‍കാമെന്ന് പറഞ്ഞു കുവൈറ്റിലെ വ്യവസായി ഒഡിഷ സ്വദേശിയില്‍ നിന്നും ആറ് കോടി രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് പരാതി.

പ്രതികളെ എറണാകുളം ജില്ലാ സി ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. രാജകുടുംബത്തിന് അവകാശപ്പെട്ട 2000 ഏക്കര്‍ ഭൂമി ക്യഷിയ്ക്കായി നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍ നിന്നും ആറു കോടി രൂപ ഇരുവരും തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ ജാമ്യം എടുക്കാനായി ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ഇരുവരും എത്തിയപ്പോഴാണ് എറണാകുളം ജില്ലാ സി ബ്രാഞ്ചിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.