നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെത്തുടര്‍ന്ന് തന്നെ അപമാനിച്ച് ഇറക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം എന്നത് നേതാക്കള്‍ മറക്കുകയാണെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡ് നേതാക്കളോട് പരാതിപ്പെട്ടു
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയെത്തുടര്‍ന്ന് തന്നെ അപമാനിച്ച് ഇറക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമ ചന്ദ്രന്‍. തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം എന്നത് നേതാക്കള്‍ മറക്കുകയാണെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡ് നേതാക്കളോട് പരാതിപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ഉണ്ടായത് തന്റെ മാത്രം പരാജ യമായി വ്യാഖ്യാനിക്കുന്നുവെന്നും മുല്ലപ്പള്ളി പരാതിപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച വിജയം നേടിയപ്പോള്‍ തനിക്കാരും ക്രെഡിറ്റ് തന്നില്ല. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ കുറ്റവും തന്റേതു മാത്രമാണെന്ന് വ്യാഖാനിക്കുകയാണ്. എഐസിസി ഇത്രയധികം ഇടപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നിട്ടില്ല. തോല്‍വിയില്‍ നേതാക്കള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ട്. ഹൈക്കമാന്‍ഡ് അറിയിക്കുന്ന നിമിഷം സ്ഥാനമൊഴിയാന്‍ തയ്യാറാണ്. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറിഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ തന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കി വിടാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തോല്‍വിയുടെ കാരണം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ് രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ച്ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും.
എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരേയും കേരളത്തിലേക്ക് വിടുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും തോല്‍വിയുടെ പ്രാഥമിക വിലയിരുത്തലിനായാണ് രണ്ടംഗം സംഘം എത്തുന്നത്. മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍ എന്നിവരോടുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടാവുക
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.