Kerala

പത്ത് സീറ്റുകളില്‍ രൂക്ഷമായ തര്‍ക്കം ; സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി

തിരുവനന്തപുരം : നേമം ഉള്‍പ്പെടെ പത്തുസീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാവാതെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു. നേമം, കൊല്ലം, കുണ്ടറ, തൃപ്പൂണിത്തുറ, നിലമ്പൂര്‍, കല്പറ്റ, ആറന്മുള, കാഞ്ഞിരപ്പള്ളി, പട്ടാമ്പി, തവനൂര്‍ മണ്ഡലങ്ങളിലാണ് ഇപ്പോഴും തര്‍ ക്കമുളളത്. പത്ത് സീറ്റുകളെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസിലെ ബാക്കി 81 സീറ്റുകളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.

തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനായി ഉമ്മന്‍ ചാണ്ടി വാദിക്കുന്നതിനാല്‍ തീരുമാനമായില്ല.ബാബുവിനു പകരം നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണിയുടെയും കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. കൊല്ലത്ത് ബിന്ദു കൃ ഷ്ണയുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് പി.സി.വിഷ്ണുനാഥ് മത്സരിക്കുമെന്നും ബിന്ദുകൃഷ്ണ കുണ്ടറയില്‍ മത്സരിക്കുമെന്നും നിര്‍ദേശം ഉയര്‍ന്നത് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ലോക്സഭ തെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കായി മാറി നിന്നുവെന്ന കാരണ ത്താല്‍ നിലമ്പൂരില്‍ ടി.സിദ്ദീഖ് തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കല്പറ്റയില്‍ പ്രാദേശിക നേതാവിനെയും മണ്ഡലത്തിന് പുറത്തുളള നേതാവിനെയുമാണ് പരിഗണിക്കുന്നത്. തര്‍ക്കമുള്ള ആറന്മുളയില്‍ ശിവദാസന്‍ നായര്‍, പി.മോഹ ന്‍ദാസ് നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.കാഞ്ഞിരപ്പിള്ളിയില്‍ ജോസഫ് വാഴയ്ക്കനെ ഉറപ്പിച്ചിരുന്നുവെങ്കിലും ഈ സീറ്റിലും അവസാനഘട്ടത്തില്‍ തര്‍ക്കത്തിലേക്ക് നീങ്ങി.

ഇത്തവണ 91 സീറ്റുകളില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ശേഷം അറിയിച്ചിരുന്നു. തര്‍ക്കമുള്ള സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും.അതേസമയം അപ്രതീക്ഷിത സ്ഥാനാര്‍ഥികളടക്കമുള്ള കരുത്തുറ്റ പട്ടികയായിരിക്കും നാളെ പ്രഖ്യാപിക്കുകയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.