Home

പത്ത് വര്‍ഷം കാമുകന്റെ കുടുസുമുറിയില്‍ ഒളിവ് ജീവിതം ; സജിത പറഞ്ഞതെല്ലാം ശരി, പൊലിസ് റിപ്പോര്‍ട്ട് നല്‍കി

നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി

പാലക്കാട് : റഹ്മാന്‍ – സജിത ദമ്പതികളുടെ ഒളിവ് ജീവിതത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ റഹ്മാന്റെ വീട്ടിലെ കുടുസുമുറിയില്‍ യുവതി പത്തുവര്‍ഷം കഴിഞ്ഞതില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പത്തുവര്‍ഷം വീട്ടില്‍ നടന്ന കാര്യങ്ങ ളെക്കുറിച്ച് സജിത പറഞ്ഞതെല്ലാം ശരിവെക്കുന്ന തരത്തിലാണ് മാതാപിതാക്കളുമായി സംസാരി ച്ചപ്പോഴും പൊലീസിന് ലഭിച്ച വിവരങ്ങള്‍.

യുവതി 10 വര്‍ഷം നെന്മാറയില്‍ ഭര്‍തൃവീട്ടില്‍ ഒളിച്ച് ജീവിച്ച സംഭവത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീട് അറ്റകുറ്റപ്പണി നടന്നപ്പോഴും താന്‍ മുറിക്കകത്ത് ഉണ്ടായിരുന്നെന്ന് സജിത മൊഴി നല്‍കി. ഇതിനു തെളിവായി പണിക്കുവന്ന സമീപവാസികളുടെ പേരടക്കം സജിത പൊലീ സിനോട് പറഞ്ഞെന്നാണ് സൂചന. മുറിക്കുള്ളില്‍ താമസിച്ച കാലത്ത് സമീപവീടുകളില്‍ നടന്ന കാര്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സജിത പൊലീസിനോട് പറ ഞ്ഞു.

നെന്‍മാറ സിഐ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. റഹ്മാനും സജിതയും പറഞ്ഞത് ശരിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സാഹചര്യ തെ ളിവുകളും മൊഴികളും പുനപ്പരിശോധിച്ച ശേഷമാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്.

സംഭവത്തില്‍ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മിഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടില്ലെന്നാണ് പൊലീസ് ആദ്യം മുതല്‍ വ്യക്തമാക്കിയത്. എന്നാല്‍ റഹ്മാ ന്റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ്. അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. കമ്മീഷന്‍ ആദ്യം സജിതയെയും റഹ്മാനെയും കണ്ട ശേഷം മാതാപിതാക്കളെയും കാണും.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.