കൊലപാതകം, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സന്തോഷ് യാദവ്, സഞ്ജയ് ഗൗതം എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), സെക്ഷന്‍ 376 (ഡി) (ഗ്യാങ്ഗ്രേപ്പ്) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. തിരച്ചിലിനൊടുവില്‍ മൃതദേഹം ലഖിംപുര്‍ ഖേരി ജില്ലയിലെ കരിമ്പിന്‍ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത്, നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പതിമൂന്നുകാരിയെ കൊലപ്പെടുത്തിയത്.
ഹാപ്പുരില്‍ കഴിഞ്ഞയാഴ്ച മറ്റൊരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി. ഇപ്പോഴത്തെ സര്‍ക്കാരും മുന്‍ സര്‍ക്കാരും തമ്മില്‍ യാതൊരുവിധ വ്യത്യാസവുമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.