Home

പതിനഞ്ചാം കേരള നിയമസഭയ്ക്ക് തുടക്കം; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തി ലാണ് സത്യപ്രതി ജ്ഞ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ അജണ്ട. പ്രോടെം സ്പീക്കര്‍ പിടിഎ റഹീമിന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതി ജ്ഞ.

ചരിത്രവിജയവുമായി തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി പിണറായിയുടെ നേതൃത്വത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാവും ഭരണപക്ഷം സഭയിലെത്തുക.പിണറായിയെ നേരിടാന്‍ പ്രതിപക്ഷനിരയില്‍ പുതിയ നായകനായി വിഡി സതീശന്‍ എത്തുന്നതാണ് മറ്റൊരു പ്രത്യേകത.

നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. ഇടത് സ്ഥാനാര്‍ത്ഥി എംബി രാജേഷ് തെരഞ്ഞെടുക്കപ്പെ ടുമെന്ന് ഉറപ്പായിരിക്കെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന് ഇന്നറിയാം. 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാണ് ബജറ്റ്. 14 വരെയാണ് സഭാ സമ്മേളനം.

അതേസമയം കോവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ക്ക് തിങ്കളാഴ്ച സത്യപ്രതി ജ്ഞ ചെയ്യാനാവില്ല. കെ. ബാബു, എ. വിന്‍സെന്റ് എന്നിവര്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

പുതുതായി എത്തുന്നവര്‍ക്ക് സഭാ നടപടികള്‍ പരിചയപ്പെടുത്തേണ്ടതുണ്ട്. ഇവരെ ഒരുമിച്ചിരു ത്തുന്നത് ഒഴിവാക്കാന്‍ പഠനം ഓണ്‍ലൈനിലാക്കി യാലോ എന്ന് നിയമസഭാ സെക്രട്ടേറിയറ്റ് ആ ലോചിക്കുന്നുണ്ട്.

ജൂണ്‍ 4നാണ് പുതിയ സംസ്ഥാന ബജറ്റ് അവതരണം. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരി ക്കുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.