സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായി കേരളാ പോലീസിന്‍റെ ആരംഭിച്ച ‘പി. സി കുട്ടന്‍ പിള്ള സ്പീക്കിംഗ്’ ഓണ്‍ലൈന്‍ പ്രതികരണ പരിപാടിക്ക് വന്‍ സ്വീകാര്യതയാണ് സൈബര്‍ലോകത്ത് ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്തുന്ന സൈബര്‍ സെല്ലുകള്‍, സൈബര്‍ സ്റ്റേഷനുകള്‍, സൈബര്‍ ഡോമുകള്‍ തുടങ്ങിയവയുടെ കണ്ണിലുടക്കുന്ന പോസ്റ്റുകള്‍, വീഡിയോകള്‍, എന്നിവ സംബന്ധിച്ച് കേരളാ പോലീസിന്‍റെ പ്രതികരണം അറിയിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. കേരളാ പോലീസിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ ഒന്നാം ഭാഗം ‘പണി വരുന്നുണ്ട് അവറാച്ചാ..’റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ കേരള പോലീസ് ഒരുക്കിയ പല വിഡിയോകളും ലോക മാധ്യമ ശ്രദ്ധ വരെ നേടിയിരുന്നു.
പ്രോഗ്രാമിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ പോലീസുകാരാണ്. പോലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ ആശയത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി. റ്റി ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങും ഗ്രാഫിക്സും ബിമല്‍ വി. എസ്. അഭിനയിച്ചിരിക്കുന്നത് ജിബിന്‍ ഗോപിനാഥ്. ക്യാമറ രഞ്ജിത് കുമാര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് സരസ്വതി. പ്രൊഡക്ഷന്‍ ടീം ശിവകുമാര്‍.പി, അഖില്‍. പി എന്നിവരുമാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.