Breaking News

‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലം’ ; നീതി കിട്ടും വരെ പോരാടുമെന്ന് കന്യാസ്ത്രീകള്‍

നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ. പണ വും സ്വാധീനവുമാണ് കേസ് അട്ടി മറിക്കപ്പെടാന്‍ കാരണമെന്നും സിസ്റ്റര്‍  പറഞ്ഞു.

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട വിധിയില്‍ നീ തി കിട്ടും വരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍. കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും  കേസ് അട്ടിമറിക്കപ്പെട്ടത് തന്നെയാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

സിസ്റ്ററിന് നീതി കിട്ടും വരെ മുന്നോട്ടുപോകും. വിധി പകര്‍പ്പ് കിട്ടിയില്ല.പണവും സ്വാധീനവു മാണ് കേസ് അട്ടിമറിക്കാന്‍ കാരണം. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിലാണ് ഇത് സംഭവിച്ചത്. പോരാട്ടം തുടരും. കൂടെ നിന്ന എല്ലാ നല്ലവരായവര്‍ക്കും നന്ദി. ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ല. പൊലീസും പ്രോസിക്യൂട്ടറും നല്ല രീതിയില്‍ കേസിനെ കണ്ടു, എല്ലാ തെളി വുകളും നല്‍കിയിരുന്നു. നല്ല രീതിയില്‍ കേസ് വാദിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല-
സിസ്റ്റര്‍ അനുപമ

കോടതി വിധിക്കെതിരെ എന്തായാലും അപ്പീല്‍ പോകും. ഇക്കാര്യത്തില്‍ വക്കീലുമായി ആലോചിക്കണം. കന്യാസ്ത്രി മഠത്തില്‍ തുടരുന്നതില്‍ ഭയമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പണ്ടും സുര ക്ഷിതരല്ല എന്നായിരുന്നു മറുപടി. പുറത്ത് പൊലീസിന്റെ സംരക്ഷണമുണ്ട്. കന്യാസ്ത്രീമഠമാണ്. അകത്ത് എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. മരിക്കാനും ഭയമില്ല എന്നും സിസ്റ്റര്‍ അനുപമ അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളുടെ വേദനക്കൊപ്പം നില്‍ക്കുന്നുവെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സിസ്റ്റര്‍ ജെസ്മി പറഞ്ഞു. വേദനപ്പിക്കുന്ന വിധിയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും പ്രതികരിച്ചു. കോടതി വിധി അം ഗീകരിക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ടും പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.