ന്യൂഡൽഹി : സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റം ഓരോ ദിവസം ചെല്ലുംതോറും രൂക്ഷമാകുന്നു. പൊതു വിപണിയിൽ അരിക്കും പച്ചക്കറികൾക്കും മുട്ടയ്ക്കും മാംസത്തിനും എന്നു വേണ്ട എന്തിനും ഏതിനും വില കുതിച്ചുയരുകയാണ്. വിലക്കയറ്റം തടയാനായി കേന്ദ്ര സർക്കാർ ‘ഭാരത്’ എന്ന ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനൊരുങ്ങുന്നു.
10 ദിവസത്തിനുള്ളിൽ രാജ്യമൊട്ടാകെ.
‘ഭാരത്’ ബ്രാൻഡിന് കീഴിൽ ചന ദാലും മസൂർ ദാലും സബ്‌സിഡി നിരക്കിൽ ഇനി ലഭ്യമാക്കും. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിതരണം ആരംഭിക്കുമെന്നും 10 ദിവസത്തിനുള്ളിൽ ഇത് രാജ്യവ്യാപകമായി എല്ലായിടത്തും എത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഗോതമ്പ് മാവിന് 30 രൂപ, അരിക്ക് 34 രൂപ ,വെള്ള കടലക്ക് 70 രൂപ, ചന ദാൽ 58 രൂപ, മസൂര്‍ ദാൽ 89 രൂപ എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. ഉള്ളിയുടെ വില കിലോഗ്രാമിന് 35 രൂപയും തക്കാളിക്ക് 65 രൂപയുമാണ് ഈടാക്കുന്നത്.
പയറുവർഗങ്ങളുടെ താങ്ങുവില സർക്കാർ ഗണ്യമായി വർധിപ്പിച്ചതിനാൽ ഈ വർഷം മികച്ച പൾസ് ഉൽപ്പാദനം പ്രതീക്ഷിക്കുന്നു.’ഭാരത്’ ബ്രാൻഡ് ഉൽപ്പന്നങ്ങൾ റിലയൻസ് കടകളിലൂടെ വില്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. റിലയൻസ് കടകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉള്ളതിനാൽ ഇതുവഴി എല്ലാവരിലേക്കും വേഗത്തിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.