Breaking News

പട്ടികജാതി സംവരണം ലക്ഷ്യം ; കേരളത്തില്‍ മതം മാറിയവരില്‍ 95 ശതമാനം ഹിന്ദു മതത്തിലേക്ക്

പുതുതായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവരില്‍ ബഹുഭൂരി ഭാഗം പേരും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരാണ്. ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാം ബവ, ക്രിസ്ത്യന്‍ പുലയ വിഭാഗക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. ഹിന്ദു പട്ടിക ജാതിക്കാരു ടെ സംവരണ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് ദലിത് ക്രിസ്ത്യാനികളെ ഹിന്ദുമതത്തി ലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.

തിരുവനന്തപുരം : കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറിയത് ഹിന്ദു മതത്തിലേക്കെന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്ത്. ആകെ 81  പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതില്‍ 95 ശതമാനം പേരും ക്രിസ്തുമതത്തില്‍ നിന്നാണ് ഹിന്ദു മതത്തിലെത്തിത്. 77 ക്രി സ്ത്യാനികളും നാല് മുസ്ലിംകളു മാണ് ഹൈന്ദവരായത്.

പുതുതായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവരില്‍ ബഹുഭൂരിഭാഗം പേരും പി ന്നാക്ക വിഭാഗങ്ങളില്‍പെട്ടവരാണ്. ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ പുലയ വിഭാഗക്കാ രാണ് ഇക്കൂട്ടത്തിലുള്ളത്. ഹിന്ദു പട്ടിക ജാതിക്കാരുടെ സംവരണ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് ദലിത് ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നത്.

മൂന്ന് മാസത്തിനിടെ കേരളത്തില്‍ 207 പേരാണ് മതം മാറുന്നതായി പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ 39 ശ തമാനം പേര്‍ ഹിന്ദു മതമാണ് സ്വീകരിച്ചത്. 34 ശതമാനം പേര്‍ ഇസ്ലാം മതവും 27 ശതമാനം പേര്‍ ക്രിസ്തു മ തവും സ്വീകരിച്ചു. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് മൂന്ന് മതങ്ങളിലേ ക്കും പരിവര്‍ത്തനം ചെയ്തത്. ഹിന്ദു മതത്തില്‍ നിന്ന് ഒരാള്‍ ബുദ്ധ മതം സ്വീകരിച്ചു.

70 പേരാണ് മൂന്ന് മാസത്തിനിടെ ഇസ്ലാം മതം സ്വീകരിച്ചത്. ഇതില്‍ കൂടുതല്‍ പേരു ഹിന്ദു മതത്തില്‍ നി ന്നാണ്. 55 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ നിന്ന് 15 പേരും ഇസ്ലാം മതത്തി ലേക്ക് മാറി. ഈ കാലയളവില്‍ 56 പേരാണ് ക്രിസ്തു മതത്തിലേക്ക് മതം മാറിയത്. ഇതില്‍ 52 പേര്‍ ഹിന്ദു മ തത്തില്‍ നിന്നും നാല് പേര്‍ ഇസ്ലാം മതത്തില്‍ നിന്നുമാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആളുകളും വിവിധ മതങ്ങളിലേക്ക് മാറ്റം നടത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരവും ഏറ്റവും കൂടുതല്‍ പേര്‍ പരിവര്‍ത്തനം നടത്തിയത് ഹിന്ദു മതത്തിലേക്കാണ്. 2020ല്‍ കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും ഹിന്ദുമതം സ്വീ കരിച്ചവരാണ്. മതം മാറ്റം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത 506 പേരില്‍ 241 പേരും ക്രിസ്തുമതത്തില്‍ നിന്നോ ഇസ്ലാമില്‍ നിന്നോ ഹിന്ദു മതത്തിലേക്ക് മാറിയവരാണ്.

മൊത്തം 144 പേര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ 119 പേര്‍ ക്രൈസ്തവരായതായും സര്‍ക്കാര്‍ ഗസ്റ്റില്‍ നിന്ന് വ്യ ക്തമാകുന്നു. സര്‍ക്കാറിന്റെ ഗസറ്റിലെ വിജ്ഞാപനമാണ് സംസ്ഥാനത്തെ പേര് മാറ്റം, മതംമാറ്റം തുടങ്ങി യ നടപടികളുടെ അവസാന പടി. അതിനാല്‍ ഏറ്റവും ആധികാരികമായ രേഖയാണ് സംസ്ഥാന സര്‍ ക്കാര്‍ ഗസറ്റ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മതം മാറിയവര്‍
ക്രിസ്ത്യന്‍-ഹിന്ദു: 77
ഹിന്ദു- ഇസ്ലാം: 55
ഹിന്ദു- ക്രിസ്ത്യന്‍: 52
ക്രിസ്തു- ഇസ്ലാം: 15
ഇസ്ലാം- ഹിന്ദു: 4
ഇസ്ലാം- ക്രിസ്തു: 4
ഹിന്ദു- ബുദ്ധ: 1

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.