Breaking News

പച്ചക്കറി വിപണിയില്‍ പൊള്ളുന്ന വില ; സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ല

മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയില്‍ തക്കളി യുടെ വില 120ന് മുകളിലെത്തി. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ പൊള്ളുന്ന വില തുടരുന്നു. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയില്‍ തക്കളി യുടെ വില 120ന് മുകളിലെത്തി. മുരി ങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില.തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപ ണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. അതിനാല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയുമില്ല. സര്‍ക്കാര്‍ ഇടപെടലും ഫലം കാണുന്നില്ല.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും തിരിച്ചടി. തമിഴ്‌നാട്ടില്‍ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയര്‍ത്തി അവിടത്തെ ഇടനിലക്കാരാണ് നീ ക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറ ഞ്ഞു. അയല്‍ സംസ്ഥാനങ്ങളി ലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.

തക്കാളിക്ക് തിരുവന്തപുരത്ത് 80 രൂപയും എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയുമാണ് വില. മൊ ത്തവിപണിയില്‍ പല പച്ചക്കറിയിനങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിയെടുക്കുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്.

സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില: തിരുവനന്തപുരം: തക്കാളി – 80, മുരിങ്ങ – 170 മുതല്‍ 350, ക ത്തിരി – വഴുതന -80, ബീന്‍സ് – 70, വെണ്ട – 60,ക്യാബേജ്- 60, പാവയ്ക്ക- 60, വെള്ളരി- 80,ഉണ്ട മുളക്- 200,കാരറ്റ്- 40,വഴുതനങ്ങ-120, എറണാകുളം: പയര്‍ -55/64,വെണ്ട -70/80,ബീന്‍സ് 70/80,ക്യാരറ്റ് 60/70, ബീറ്റ്റൂട്ട് 65/74, ക്യാബേജ് 55/ 64,പച്ചമുളക് 63/80,ഇഞ്ചി 30/60,തക്കാളി 85,90/94,സബോള 37,38/40, ഉള്ളി 45-50/60, ഉരുളകിഴങ്ങ് 35-40/45 കോഴിക്കോട്: തക്കാളി 90-100, കാരറ്റ് 70, വെണ്ട 80,ഉണ്ട മുളക് 95, മുരി ങ്ങക്ക- 310, വഴുതന- 58,പാവയ്ക്ക- 53, കോവയ്ക്ക- 85, വെള്ളരി- 50,

അതേസമയം സപ്ലൈക്കോയിലെ പലചരക്ക് സാധനങ്ങള്‍ക്ക് വില കൂടിയതും ഇരുട്ടടിയായി. ചെറുപയ റിന് 30 രൂപയാണ് കൂടിയത്.കുറുവയരിക്ക് 7 രൂപ കൂടി. അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധന ങ്ങളുടെയെല്ലാം വില കൂട്ടിയിട്ടുണ്ട്.സബ്‌സിഡി ഇല്ലാത്ത ഇനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമാണ്.

മുളക് 112 രൂപ ആയിരുന്നത് 134 രൂപയായി. ചെറുപയര്‍ 84 രൂപയുണ്ടായിരുന്നത് 98 രൂപയായി കൂടി. ചെ റുപയര്‍ പരിപ്പ് 105 ല്‍ നിന്ന് 116 രൂപയായി വര്‍ധിച്ചു.പരിപ്പ് 76 രൂപയി ല്‍ നിന്ന് 82 രൂപയിലെത്തി. മുതിര 44 രൂപയില്‍ നിന്ന് 50 രൂപയായി വര്‍ധിച്ചു. മല്ലിക്ക് 106 ല്‍ നിന്ന് 110 രൂപയായി കൂടി ഉഴുന്ന് 100 രൂപയില്‍ നിന്ന് 104 രൂപയിലെത്തി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.