ദോഹ : പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തർ . 2030 ഓടെ പച്ചക്കറി ഉൽപാദനത്തിൽ 55 ശതമാനം സ്വയംപര്യാപ്തത കൈവരിക്കുകയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നയം 2030 ലക്ഷ്യമിടുന്നത്. കാർഷിക ഭൂമികളുടെ ഉൽപാദനക്ഷമത 50 ശതമാനം വർധിപ്പിക്കാനും വിഷൻ 2030 ലക്ഷ്യം വെക്കുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭക്ഷ്യ ഉൽപാദനത്തിൽ ഖത്തർ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 950ലധികം കാർഷിക ഉൽപാദന ഫാമുകൾ പ്രവർത്തിക്കുന്നു. ജൈവ ഉൽപന്നങ്ങൾ കൃഷി ചെയ്യുന്നതിനുള്ള ഭൂമി കഴിഞ്ഞ വർഷം 100 ശതമാനം വർധിച്ചു. 2024 ൽ 26 ദശലക്ഷം കിലോഗ്രാമിലധികം പ്രാദേശിക പച്ചക്കറികൾ മഹാസീൽ കമ്പനി വിപണനം ചെയ്തു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ് പ്രാദേശിക ഫാമുകൾക്ക് ഉൽപന്നങ്ങൾ വർധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന മേഖല എന്ന നിലയിൽ കാർഷിക മേഖല വികസിപ്പിക്കുന്നതിൽ ഖത്തർ ശ്രദ്ധ ചെലുത്തുന്നു.
ഭക്ഷ്യസുരക്ഷാ നയം 2018-2023 ഭാഗമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം വികസിപ്പിക്കുന്നതിന് പരിഗണന നൽകിയിരുന്നു. 2030 ഓടെ മാംസത്തിന്‍റെയും മത്സ്യത്തിന്‍റെയും പ്രാദേശിക ഉൽപ്പാദനം യഥാക്രമം 30 ശതമാനവും 80 ശതമാനവും ആക്കാനും ലക്ഷ്യമിടുന്നു. ഡയറി, ഫ്രഷ് ചിക്കൻ ഉൽപാദനത്തിൽ 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കാനും 2030 ഭക്ഷ്യ സുരക്ഷാ നയം ലക്ഷ്യം വയ്ക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.