റിയാദ്: പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യ വലിയ പുരോഗതിയാണ് കൈവരിച്ചത്. പൊതുജനാരോഗ്യമേഖലയിൽ രാജ്യത്തിന് പുതിയ നേട്ടങ്ങളുണ്ടാക്കിയതായി 2024-ലെ വാർഷിക ആരോഗ്യ മേഖല റിപ്പോർട്ട് വ്യക്തമാക്കുന്നു.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ വ്യാപനം 87.5% വരെ കുറച്ചത് സൗദിയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ്. ഹെപ്പറ്റൈറ്റിസ് സി, ക്ഷയം, മലേറിയ, ഡെങ്കിപ്പനി, മീസിൽസ്, റുബെല്ല, നവജാത ശിശു ടെറ്റനസ്, എച്ച്.ഐ.വി എന്നിവയുടെ കേസുകൾക്കും ഗണ്യമായി കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രോഗങ്ങൾ നേരത്തേ കണ്ടെത്തുക, പ്രതിരോധ കുത്തിവയ്പ്പുകൾ വിപുലമായി നടത്തുക, ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള ശാസ്ത്രീയ നടപടികളാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് സൗദി പ്രസ് ഏജൻസി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
ജനിതക വൈകല്യങ്ങളും പാരമ്പര്യ രക്തരോഗങ്ങളും നേരത്തേ കണ്ടെത്തുന്നതിനായി ആരംഭിച്ച വിവിധ നവജാത ശിശു പരിശോധനാ പദ്ധതികളും മികച്ച ഫലങ്ങൾ നൽകുന്നു.
2024-ൽ ആരോഗ്യ മേഖലയിലെ പ്രാദേശികവൽക്കരണ ശ്രമങ്ങൾ ഗണ്യമായി പുരോഗമിച്ചു. 31 ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങൾ സൗദിയിൽ തന്നെ നിർമ്മിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ചതോടെ, രാജ്യത്തെ ആരോഗ്യ സുരക്ഷയും മരുന്നുകളുടെ സ്വയംപര്യാപ്തതയും വലിയ തോതിൽ മെച്ചപ്പെട്ടു.
സൗദി വിഷൻ 2030-ന്റെ ഭാഗമായി പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടിരിക്കുന്ന ഈ പ്രവർത്തനങ്ങൾ, രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം ഇപ്പോഴത്തെ 78.8 വർഷത്തിൽ നിന്ന് 80 വർഷമായി ഉയർത്താൻ സഹായകരമാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.