ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാ നത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോ ടതി വിധിയില്‍ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനവും പ്രായോഗിക നിര്‍ദേശങ്ങളും സമന്വയി പ്പി ച്ച് തീരുമാനത്തിലെത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ.
ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമവിദഗ്ധരുമായി ചര്‍ ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോ ഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വ യം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാ ല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാ മെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊ തു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ച തായും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങള്‍ ലഭ്യ മാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമപ പരിശോ ധന നടത്തി സര്‍ക്കാര്‍ പദ്ധതി തയാറാക്കണം. പ്രസ്തുത പദ്ധതി നിര്‍ദേശം സമുദായ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമന്വയ ത്തില്‍ എത്തണമെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് ശൂരനാട് രാജശേഖ രനും യോഗത്തില്‍ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് എം, പി ജെ ജോസഫ് വിഭാഗം, ബിജെപി എന്നിവര്‍ വിധി നടപ്പാക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനു പാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മുസ്ലിം ലീഗ് പറഞ്ഞു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.