Kerala

നോര്‍ക്ക -സൗദി MoH റിക്രൂട്ട്‌മെന്റ് ബംളൂരുവില്‍ : സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ക്കും, നഴ്സുമാര്‍ക്കും അവസരം

നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങില്‍ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്. ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബ ന്ധമാണ്. നഴ്‌സിങ്ങ് പ്രൊഫഷ ണലുകള്‍ക്ക് 35 വയസ്സാണ് പ്രായപരിധി

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്‌പെഷ്യ ലിസ്‌റ് ഡോക്ടര്‍മാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 14 മുതല്‍ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാര്‍ക്ക് മാ സ്റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത പ്രവര്‍ത്തി പരിചയം ആവശ്യമില്ല.

നഴ്‌സുമാര്‍ക്ക് നഴ്‌സിങ്ങില്‍ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. നഴ്‌സിങ്ങ് പ്രൊഫഷ ണലുകള്‍ക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് സര്‍ജറി / കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമ ര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ്.

മുതിര്‍ന്നവര്‍ക്കുള്ള ER, AKU, CCU, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ICU), ലേബര്‍ & ഡെലിവറി, മെറ്റേണിറ്റി ER, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ടവര്‍, NICU, ഓപ്പറേഷന്‍ തിയേറ്റര്‍ (OT/OR ), പീഡിയാട്രിക് ഇആര്‍, പീഡിയാട്രിക് ജനറല്‍, പിഐസിയു, wound ടീം, മാനുവല്‍ ഹാന്‍ഡ്‌ലിംഗ്, IV ടീം എന്നീ വിഭാഗങ്ങളിലാ ണ് നഴ്‌സുമാരുടെ ഒഴിവുകള്‍.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org , www.nifl.norkaroots.org എ ന്നീ വെസൈറ്റുകളില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാ ണ്.ബയോഡാറ്റ (അപ്‌ഡേറ്റ് ചെയ്തത്), ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ യുടെ സ്‌കാന്‍ഡ് പകര്‍പ്പുകള്‍, വൈറ്റ് ബാക് ഗ്രൗണ്ട് വരുന്ന ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG ഫോര്‍മാറ്റ് ) എന്നിവ ലിങ്കില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച് ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറ മെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥി കള്‍ക്ക് ഇന്റര്‍വ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്. മാര്‍ച്ച് 11 വരെ അപേക്ഷകള്‍ സ്വീകരി ക്കുന്നതാണ് എന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

സംശയനിവാരണത്തിന് നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 88 0 2 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കുന്നതാണ്. നോര്‍ക്ക റൂട്‌സിനു മറ്റു സബ് ഏജ ന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്‌സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.