നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോ ട്, വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള
കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂര്‍, കാ സര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള.
ലോണ്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചി ല്‍ രാവിലെ 10.30ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാ ന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. യൂ ണിയന്‍ ബാങ്ക് കോഴിക്കോട് റീജണല്‍ ഹെഡ് റോസലിന്‍ റോഡ്രിഗസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ ബിജിഷ പി.കെ സ്വാഗതവും, ഡെപ്യൂട്ടി ബ്രഞ്ച് മാനേജര്‍ ജിതിന്‍ ആര്‍.ബി നന്ദിയും പറയും. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയെക്കുറിച്ച് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോള ശ്ശേരിയും ലോണ്‍ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജര്‍ ആദര്‍ശ് വി.കെയും വിശദീകരിക്കും.
മേള നടക്കുന്ന ബ്രാഞ്ചുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. നേരത്തേ രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ ത്തു ജോലിചെയ്തു എന്ന് തെളിയിക്കു ന്ന പാസ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും,ആധാര്‍,പാന്‍കാര്‍ഡ്,ഇലക്ഷന്‍ തിരി ച്ചറിയല്‍ കാര്‍ഡ് ,റേഷന്‍ കാര്‍ഡ്, പദ്ധതി വിശദീകരണം,പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതതു വേദികളില്‍ രാവിലെ 10 മണിമുതല്‍ പങ്കെടുക്കാവുന്നതാണ്.
കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ ഷം) ചഉജഞഋങ പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപ്പോര്‍ട്ടും തയാറാക്കി നല്‍കും.അവസരം പ്രയോജനപ്പെ ടുത്തി മടങ്ങി വന്ന പ്രവാസികള്‍ പുതു സംരംഭങ്ങള്‍ തുടങ്ങി പുനരധിവാസം യാഥാര്‍ഥ്യമാക്കേണ്ട താ ണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
വേദികള്‍ :
(യൂണിയന്‍ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച്,പാര്‍കോ കോംപ്ലക്‌സ്, കല്ലായി റോഡ്), കണ്ണൂര്‍: (കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച് ,ഫോര്‍ട്ട് റോഡ്), കാസര്‍ഗോഡ്:( ജനറല്‍ ഹോ സ്പിറ്റലിന് സമീപമു ള്ളബ്രാഞ്ച്), വയനാട്(കല്‍പ്പറ്റ ബ്രാഞ്ച്,ഡോര്‍ നമ്പര്‍ 9/305/(3)മെയിന്‍ റോഡ് കല്‍പ്പറ്റ നാഷ ണല്‍ ഹൈവേ)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.