കോഴിക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ ക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോ ഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി നിര്‍വഹിച്ചു
കോഴിക്കോട് : നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ര ണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. കോഴി ക്കോട്,വയനാട് കണ്ണൂര്‍,കാസര്‍കോട് ജി ല്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂണിയ ന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജന റല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി നിര്‍വഹിച്ചു.
വിദേശത്തിനിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് അവരുടെ സംരംഭകത്വ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാ ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന പദ്ധതിയാണ് നോര്‍ക്കയുടെ എന്‍.ഡി.പി ആര്‍.ഇ.എം പദ്ധ തിയെന്നും ഇതിലൂടെ പ്രവാസികളുടെ ഫലപ്രദമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനവധി പ്രവാസികളുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നും നോര്‍ക്കയു മായി സഹകരിച്ച് മുന്നോട്ട് പോകാന്‍ സന്തോഷമുണ്ടെന്നും ചടങ്ങി ല്‍ അധ്യക്ഷത വഹിച്ച യൂണിയന്‍ ബാങ്ക് കോഴിക്കോട് റീജണല്‍ ഹെഡ് റോസലിന്‍ റോഡ്രിഗസ് പറഞ്ഞു. ലോണ്‍ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജര്‍ ആദര്‍ശ്.വി. കെ യും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയെക്കുറിച്ച് നോര്‍ക്ക സെന്റര്‍ മാ നേജര്‍ അബ്ദുല്‍ നാസറും വിശദീകരിച്ചു. ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ ബിജിഷ പി.കെ സ്വാഗതവും, ഡെ പ്യൂട്ടി ബ്രഞ്ച് മാനേജര്‍ ജിതിന്‍ ആര്‍.ബി നന്ദിയും പറഞ്ഞു.
കോഴിക്കോട് യൂണിയന്‍ എംഎസ്എംഇ ഫസ്റ്റ് ബ്രാഞ്ച്, കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച്, കാസര്‍ഗോഡ് ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ബ്രാഞ്ച്,കല്‍പ്പറ്റ ബ്രാഞ്ച് എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. ബ്രാഞ്ചുക ളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഇന്ന് (ഫെബ്രു.10)അവസരമുണ്ടാകും.
രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്നവര്‍ക്ക് അപേക്ഷിക്കാം കൃത്യമായ വായ്പാ തി രിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) NDPREM പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.കൂടുതല്‍ വിവ രങ്ങള്‍ക്ക് 24 മണി ക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറു കളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മി സ്സ്ഡ് കോള്‍ സര്‍വ്വീ സ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയ ത്ത്) ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക പി ആര്‍ഒ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.